---
title: "കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥാലയം വയലാര്‍ അനുസ്മരണം നടത്തി"
english_title: "Kalpathur Kumaranasan Library held a memorial service for Vayalar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323036/kalpathur-kumaranasan-library-held-a-memorial-service-for-vayalar"
published_at: "2025-10-28T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900ae3c79a40_anu.jpg"
keywords: []
---

# കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥാലയം വയലാര്‍ അനുസ്മരണം നടത്തി

> **Lead Summary:** കല്പത്തൂര്‍ : കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ പട്ടേരികണ്ടി നിര്‍വ്വഹിച്ചു. കൂടാതെ മാസ്റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവ് എം.കെ പപ്പേട്ടനുള്ള ഉപഹാര സമര്‍പ്പണവും അവര്‍ നടത്തി.

## Article Content

കല്പത്തൂര്‍ : കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ പട്ടേരികണ്ടി നിര്‍വ്വഹിച്ചു. കൂടാതെ മാസ്റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവ് എം.കെ പപ്പേട്ടനുള്ള ഉപഹാര സമര്‍പ്പണവും അവര്‍ നടത്തി.

വയലാര്‍ സര്‍ഗ സൃഷ്ടികളെ പറ്റി മോഹനന്‍ ചേനോളി പ്രഭാഷണം നടത്തി. പി സുനീഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ താലൂക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം രാമകൃഷ്ണന്‍ സംസാരിച്ചു. രാജന്‍ നമ്പിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.പി. റിനി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വയലാര്‍ ഗാനാലാപനവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323036/kalpathur-kumaranasan-library-held-a-memorial-service-for-vayalar)