---
title: "സ്റ്റുഡന്റ് പൊലീസിന്റെ സലൂട്ട്  പ്രകാശനം ചെയ്തു"
english_title: "Student Police Salute released perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32305/student-police-salute-released-perambra"
published_at: "2022-03-17T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232f831ee2a8_0000 WATERMARK.jpg"
keywords: []
---

# സ്റ്റുഡന്റ് പൊലീസിന്റെ സലൂട്ട്  പ്രകാശനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര** : വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് യൂണിറ്റ് തയ്യാറാക്കിയ സലൂട്ട് പ്രകാശനം ചെയ്തു. സ്റ്റുഡന്റ് പൊലീസിന്റെ കഴിഞ്ഞ 12 വര്‍ഷക്കാലത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'സലൂട്ട് ' എന്ന കോഫി ടേമ്പിള്‍ ബുക്കിന്റെ പ്രകാശനം പേരാമ്പ്ര പോലീസ് സബ് ഡിവിഷന്‍ ഓഡിറ്റോറിയത്തില്‍ ഡിവൈഎസ്പി ജയന്‍ ഡോമനിക്ക് നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര** : വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് യൂണിറ്റ് തയ്യാറാക്കിയ സലൂട്ട് പ്രകാശനം ചെയ്തു. സ്റ്റുഡന്റ് പൊലീസിന്റെ കഴിഞ്ഞ 12 വര്‍ഷക്കാലത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'സലൂട്ട് ' എന്ന കോഫി ടേമ്പിള്‍ ബുക്കിന്റെ പ്രകാശനം പേരാമ്പ്ര പോലീസ് സബ് ഡിവിഷന്‍ ഓഡിറ്റോറിയത്തില്‍ ഡിവൈഎസ്പി ജയന്‍ ഡോമനിക്ക് നിര്‍വ്വഹിച്ചു.

സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ.എം. അബ്ദുള്ള, പി.സി. രാജന്‍, എന്‍.പി. രാജീവന്‍, കെ.പി. ശ്യാമള എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇന്‍സ്‌പെക്ടര്‍ എം. സജീവ്കുമാര്‍, പ്രധാനധ്യാപകന്‍ കെ.എം. അബ്ദുള്ള, കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി. മുരളികൃഷ്ണദാസ്, പി.കെ. രവിത, ഷിജി ബാബു, കമ്പനി കമാന്റര്‍ ദിയാലക്ഷ്മി, സെക്ഷന്‍ കമാറ്റര്‍മാരായ ടി.പി. മീനാക്ഷി, അനുഷിത്ത് രാജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32305/student-police-salute-released-perambra)