---
title: "മനസിനെ സൗഖ്യമാക്കാന്‍ മൈന്‍ഡ് സ്റ്റുഡിയോ ഇന്നു മുതല്‍ ചാലിക്കരയില്‍"
english_title: "Mind Studio to heal the mind in Chalikkara from today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323095/mind-studio-to-heal-the-mind-in-chalikkara-from-today"
published_at: "2025-10-29T00:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690112cb53077_0000_ATTACH__BRAIN.jpg"
keywords: []
---

# മനസിനെ സൗഖ്യമാക്കാന്‍ മൈന്‍ഡ് സ്റ്റുഡിയോ ഇന്നു മുതല്‍ ചാലിക്കരയില്‍

> **Lead Summary:** **പേരാമ്പ്ര **: മനശാന്തിയും കുടുംബ സൗഖ്യവും ലക്ഷ്യമാക്കി മൈന്‍ഡ് സ്റ്റുഡിയോ SOLUTIONS & WELLNESS പേരാമ്പ്ര ചാലിക്കരയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു.

## Article Content

**പേരാമ്പ്ര **: മനശാന്തിയും കുടുംബ സൗഖ്യവും ലക്ഷ്യമാക്കി മൈന്‍ഡ് സ്റ്റുഡിയോ SOLUTIONS & WELLNESS പേരാമ്പ്ര ചാലിക്കരയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു.

വ്യക്തിഗത കൗണ്‍സിലിംഗ്, കുടുംബ കൗണ്‍സിലിംഗ്, ബല കൗണ്‍സിലിംഗ്, കൗമാരപ്രായ കൗണ്‍സിലിംഗ്, പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ്, മീഡിയര്‍ കൗണ്‍സിലിംഗ്, മേനോപ്ലസ് സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രസവത്തിനു മുന്‍പും പ്രസത്തിനു ശേഷവും അനുഭവപ്പെടുന്ന മാനസിക വെല്ലുവിളികള്‍ എന്നിവയ്ക്ക് വിദഗ്ധസഹായം ലഭ്യമാക്കുന്ന കേന്ദ്രമാണിത്.

ജീവിത മാനസിക സമ്മര്‍ദ്ദകളും ബന്ധങ്ങളിലെ വെല്ലുവിളികളും പരിഹരിച്ച് സമകൂലിതമായ ജീവിതത്തിലേക്ക് നിങ്ങളെയും കുടുംബത്തെയും കുട്ടികളെയും നയിക്കുന്നതാണ് സ്റ്റുഡിയോയുടെ ലക്ഷ്യം. ഇന്ന് കാലത്ത് 9.30 ചാലിക്കര യൂണിവേഴ്‌സിറ്റി സെന്ററിന് സമീപം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി മൈന്‍ഡ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

അംഗം ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രവീന്ദ്രന്‍ കേളോത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. കോഴിക്കോട് മൈന്‍ഡിസം സെന്റര്‍ ഹിപ്‌നോ തെറാപ്പിസ്റ്റ് കബീര്‍ ആസാദ് വിഷയാവതരണം നടത്തും. സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323095/mind-studio-to-heal-the-mind-in-chalikkara-from-today)