---
title: "ബാല കലോത്സവവും അറബിക് സാഹിത്യോത്സവവും ആഘോഷമാക്കി "
english_title: "Children's Arts Festival and Arabic Literature Festival celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323173/childrens-arts-festival-and-arabic-literature-festival-celebrated"
published_at: "2025-10-29T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901c16acc83d_asd.jpg"
keywords: []
---

# ബാല കലോത്സവവും അറബിക് സാഹിത്യോത്സവവും ആഘോഷമാക്കി 

> **Lead Summary:** **കൂത്താളി :** വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് ബാല കലോത്സവവും അറബിക് സാഹിത്യോത്സവവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി. രാജശ്രീ അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്താളി :** വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് ബാല കലോത്സവവും അറബിക് സാഹിത്യോത്സവവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി. രാജശ്രീ അധ്യക്ഷത വഹിച്ചു.

ഏഴ് സ്‌കൂളില്‍ നിന്നും 150 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. ജനറല്‍ വിഭാഗത്തില്‍ നിന്നും, അറബിക് വിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം കൂത്താളി- കല്ലൂര് എഎംഎല്‍പി സ്‌കൂള്‍ നേടി.

ജനറല്‍ വിഭാഗം രണ്ടാം സ്ഥാനം പൈതോത്ത് ജിഎല്‍പി സ്‌കൂള്‍ നേടി. മൂന്നാം സ്ഥാനം പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂള്‍, ജിഎച്ച് എസ് വെങ്ങപ്പറ്റയും നേടി. അറബിക് വിഭാഗം രണ്ടാം സ്ഥാനം പൈതോത്ത് ജിഎല്‍പി, പേരാമ്പ്ര വെസ്റ്റ് എയുപി നേടി. വിജയികള്‍ക്ക് ട്രോഫിയും, മൊമെന്റോയും, സര്‍ട്ടിഫിക്കറ്റും നല്‍കി.

ശശി കിഴക്കന്‍ പേരാമ്പ്ര, കെ.കെ. ഗംഗാധരന്‍, പി.കെ. റഷീദ്, ഗോകുല്‍ കൂത്താളി, പിഇസി കണ്‍വീനര്‍ എം.വി. ഷൈമലത, പിടിഎ പ്രസിഡന്റ് എം രജീഷ്, എസ്എംസി ചെയര്‍മാന്‍ പി. സന്തോഷ്, എംപിടിഎ പ്രസിഡണ്ട് ലതികാ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക ഷീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.എ. സെലീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323173/childrens-arts-festival-and-arabic-literature-festival-celebrated)