---
title: " മൈന്റ് സ്റ്റുഡിയോ സൊലൂഷന്‍സ് ആന്റ് വെല്‍നസ് ചാലിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Mind Studio Solutions and Wellness begins operations in Chalikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323200/mind-studio-solutions-and-wellness-begins-operations-in-chalikkara"
published_at: "2025-10-29T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901d5f0dc13e_sade.jpg"
keywords: []
---

#  മൈന്റ് സ്റ്റുഡിയോ സൊലൂഷന്‍സ് ആന്റ് വെല്‍നസ് ചാലിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **ചാലിക്കര: **മൈന്റ് സ്റ്റുഡിയോ സൊലൂഷന്‍സ് ആന്റ് വെല്‍നസ് ചാലിക്കരയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ജീവിത മാനസിക സമ്മര്‍ദ്ദകളും ബന്ധങ്ങളിലെ വെല്ലുവിളികളും പരിഹരിച്ച് സമകൂലിതമായ ജീവിതത്തിലേക്ക് കുട്ടികളെയും മുതിര്‍ന്നവരെയും നയിക്കുക എന്നതാണ് മൈന്റ് സ്റ്റുഡിയോയുടെ ലക്ഷ്യം.

## Article Content

**ചാലിക്കര: **മൈന്റ് സ്റ്റുഡിയോ സൊലൂഷന്‍സ് ആന്റ് വെല്‍നസ് ചാലിക്കരയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ജീവിത മാനസിക സമ്മര്‍ദ്ദകളും ബന്ധങ്ങളിലെ വെല്ലുവിളികളും പരിഹരിച്ച് സമകൂലിതമായ ജീവിതത്തിലേക്ക് കുട്ടികളെയും മുതിര്‍ന്നവരെയും നയിക്കുക എന്നതാണ് മൈന്റ് സ്റ്റുഡിയോയുടെ ലക്ഷ്യം.

വ്യക്തിഗത കൗണ്‍സിലിംഗ്, ഗ്രൂപ്പ് കൗണ്‍സിലിംഗ്, കൗമാരപ്രശ്‌നങ്ങള്‍, കുട്ടികളുടെ പെരുമാറ്റ പ്രശ്‌നങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പ്രസവാനന്തര വിഷാദം, കരിയര്‍ഗൈഡന്‍സ്, വ്യക്തിഗത വികാസം, വയോജന പ്രശ്‌നങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയ്ക്ക് വിദഗ്ധസഹായം ഇവിലെ ലഭ്യമാണ്.

ഇന്ന് കാലത്ത് ചാലിക്കര യൂണിവേഴ്‌സിറ്റി സെന്ററിന് സമീപം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി മൈന്‍ഡ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മൈന്‍ഡിസം സെന്റര്‍ ഹിപ്‌നോ തെറാപ്പിസ്റ്റ് കബീര്‍ ആസാദ് വിഷയാവതരണം നടത്തി. എസ്.കെ അസൈനാര്‍, രവീന്ദ്രന്‍ കേളോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഇ കെ സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷഹബ ജംഷീർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323200/mind-studio-solutions-and-wellness-begins-operations-in-chalikkara)