---
title: "ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി"
english_title: "Health awareness class held at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323225/health-awareness-class-held-at-perambra"
published_at: "2025-10-29T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901e4bc15e63_aaaaaaaaaaaaaaa.jpg"
keywords: []
---

# ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി

> **Lead Summary:** **പേരാമ്പ്ര:** സൗഹൃദ വാട്‌സ് ആപ്പ് കൂട്ടായ്മയും ഭാഷശ്രീ സാംസ്‌കാരികമാസികയും സംയുക്തമായി മൂലാട് പെരുവറ്റയില്‍ ആയുര്‍വേദ നാട്ടുവൈദ്ധ്യ ആരോഗ്യബോധവത്കരണ ക്ലാസ്സ് നടത്തി.

## Article Content

**പേരാമ്പ്ര:** സൗഹൃദ വാട്‌സ് ആപ്പ് കൂട്ടായ്മയും ഭാഷശ്രീ സാംസ്‌കാരികമാസികയും സംയുക്തമായി മൂലാട് പെരുവറ്റയില്‍ ആയുര്‍വേദ നാട്ടുവൈദ്ധ്യ ആരോഗ്യബോധവത്കരണ ക്ലാസ്സ് നടത്തി.

രോഗം, രോഗപ്രതിരോധം, ചികിത്സ എന്ന വിഷയത്തില്‍ പാരമ്പര്യ -നാട്ടുവൈദ്ധ്യ ഒറ്റമൂലി, മുദ്ര ചികിത്സക പുഷ്പ കാനാട് ക്ലാസ്സ് നയിച്ചു. വിവിധ ചികിത്സാവിധികളും നാട്ടുമരുന്നുകളെ കുറിച്ചും വിശദീകരിച്ചു.

രവി പെരുവറ്റ സ്വാഗതവും ഭാഷാശ്രീ എഡിറ്റോറിയല്‍ അംഗം സഹദേവന്‍ മൂലാട് അധ്യക്ഷതയും വഹിച്ചു. ചടങ്ങില്‍ ചികിത്സാരംഗത്തെ സേവനം മുന്‍നിര്‍ത്തി ഭാരത് സേവക് സമാജ് നാഷണല്‍ അവാര്‍ഡ് നേടിയ പുഷ്പ കാനാടിനെ പൊന്നാട നല്‍കി ആദരിച്ചു. താഴത്ത് വീട്ടില്‍ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323225/health-awareness-class-held-at-perambra)