---
title: "ആര്‍ദ്ര കേരളം പുരസ്‌കാരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്"
english_title: "Perambra Block Panchayat receives Ardra Keralam Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323244/perambra-block-panchayat-receives-ardra-keralam-award"
published_at: "2025-10-29T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901f3f17c112_awq.jpg"
keywords: []
---

# ആര്‍ദ്ര കേരളം പുരസ്‌കാരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്

> **Lead Summary:** പേരാമ്പ്ര : 2022-23 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരത്തിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അര്‍ഹത നേടി. ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് സംസ്ഥാനത്തെ ഒന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.

## Article Content

പേരാമ്പ്ര : 2022-23 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരത്തിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അര്‍ഹത നേടി. ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് സംസ്ഥാനത്തെ ഒന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം ടാഗോള്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി വീണാ ജോര്‍ജില്‍ നിന്നും ഉപഹാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 10 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലക്ക് നീക്കി വയ്ക്കുന്ന പദ്ധതി വിഹിതം, മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തല്‍, നൂതന പദ്ധതികള്‍, ശുചിത്വ സംവിധാനങ്ങള്‍, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, സ്റ്റാന്റിംഗ് കമ്മിറ്റി അംഗം പി.ടി അഷറഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323244/perambra-block-panchayat-receives-ardra-keralam-award)