---
title: " ദേവനന്ദ വി ബിജുവിന് ജന്മ നാടിന്റെ സ്വീകരണം"
english_title: "Devananda V. Biju receives a welcome from his hometown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323277/devananda-v-biju-receives-a-welcome-from-his-hometown"
published_at: "2025-10-29T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690231a8bc2a3_road.JPG"
keywords: []
---

#  ദേവനന്ദ വി ബിജുവിന് ജന്മ നാടിന്റെ സ്വീകരണം

> **Lead Summary:** **പേരാമ്പ്ര: ** കേരള സ്‌കൂള്‍ കായിക മേളയില്‍ 100 മീറ്ററിലും 200 മീറ്ററിലും ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ നാടിന്റെ അഭിമാനമായ് മാറിയ പേരാമ്പ്ര മമ്മിളിക്കുളം സ്വദേശിയായ ദേവനന്ദ വി ബിജുവിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നൊച്ചാട് പഞ്ചായത്ത് ഭരണസമിതി സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര: ** കേരള സ്‌കൂള്‍ കായിക മേളയില്‍ 100 മീറ്ററിലും 200 മീറ്ററിലും ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ നാടിന്റെ അഭിമാനമായ് മാറിയ പേരാമ്പ്ര മമ്മിളിക്കുളം സ്വദേശിയായ ദേവനന്ദ വി ബിജുവിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നൊച്ചാട് പഞ്ചായത്ത് ഭരണസമിതി സ്വീകരണം നല്‍കി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ 24.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് ദേവനന്ദ അഭിമാനത്തോടെ നാട്ടിലെത്തുന്നത്. പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദക്ക് റെക്കോര്‍ഡ് നേട്ടത്തിനൊപ്പം വീടെന്ന സ്വപ്നവും യാഥാര്‍ത്ഥ്യമാകുന്നു.

നൊച്ചാട് പഞ്ചായത്ത് ഭരണസമിതി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആനയിച്ച് വെള്ളിയൂരില്‍ വെച്ച് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടിഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.

5 മണിക്ക് വെള്ളിയൂരില്‍ നിന്നും സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ തുറന്ന വാഹനത്തില്‍ മറ്റു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദേവനന്ദയെ പേരാമ്പ്ര വഴി വീട്ടിലേക്ക് എത്തിച്ചത്.

സ്വീകരണത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, പഞ്ചായത്തംഗങ്ങളായ പി.പി അബ്ദുല്‍ സലാം, ഗീത നന്ദനം, ബിന്ദു അമ്പാളി, കെ.ശ്രീധരന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ സി ബാബുരാജ്, കൃഷ്ണദാസ്, കെ.കെ മണി, കെ.അച്യുതന്‍, കെ. സി വാസുദേവന്‍, ബിജു സോപാനം, ദേവി കോട്ടിലോടുമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323277/devananda-v-biju-receives-a-welcome-from-his-hometown)