---
title: "സ്‌കില്‍ ഫെസ്റ്റിവല്‍ ; വിജയികളായി കൂത്താളി വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളും"
english_title: "Skill Festival; Koothali VHSS students emerge as winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323345/skill-festival-koothali-vhss-students-emerge-as-winners"
published_at: "2025-10-30T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902f9e13b6c8_koothali.JPG"
keywords: []
---

# സ്‌കില്‍ ഫെസ്റ്റിവല്‍ ; വിജയികളായി കൂത്താളി വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളും

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ജില്ലാ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച്, കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടകര മേഖലാ വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട്: കോഴിക്കോട് ജില്ലാ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച്, കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടകര മേഖലാ വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.

സ്‌കില്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശന മത്സരത്തില്‍ സ്‌കില്‍ സെര്‍വ് വിഭാഗത്തില്‍ കൂത്താളി വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളായ ബി അദ്വൈത്, എസ് ആല്‍വിന്‍ എന്നിവരും, തത്സമയ മത്സര ഇനമായ ഹോം പ്ലാന്‍ വിഭാഗത്തില്‍ കെ ഷിഗ ലക്ഷ്മിയും ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഇ ഡി ബള്‍ബ് അസ്സബ്ലിങ് വിഭാഗത്തില്‍ പി അരുണ്‍ മേഖലാ തലത്തില്‍ രണ്ടാം സ്ഥാനവും നേടി.

സ്‌കില്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങില്‍ വെച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി രേഖ വിജയികള്‍ക്കുള്ള മൊമന്റോ കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323345/skill-festival-koothali-vhss-students-emerge-as-winners)