---
title: " ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി; വനം - വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു"
english_title: "Biological Park Project; Meeting chaired by the Minister of Forests and Wildlife"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323359/biological-park-project-meeting-chaired-by-the-minister-of-forests-and-wildlife"
published_at: "2025-10-30T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6903034d1f2e6_yogam.JPG"
keywords: []
---

#  ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി; വനം - വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ യുടെയും മുതിര്‍ന്ന വകുപ്പുദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. നവംബര്‍ 1 ന് നിയമസഭാ സമ്മേളനത്തിനു ശേഷം മന്ത്രിയുടെ ചേംബറില്‍ രാവിലെ 11 മണിക്ക് ഉന്നതാധികാര സമിതി യോഗം ചേരാന്‍ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ യുടെയും മുതിര്‍ന്ന വകുപ്പുദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. നവംബര്‍ 1 ന് നിയമസഭാ സമ്മേളനത്തിനു ശേഷം മന്ത്രിയുടെ ചേംബറില്‍ രാവിലെ 11 മണിക്ക് ഉന്നതാധികാര സമിതി യോഗം ചേരാന്‍ തീരുമാനിച്ചു.

തുടര്‍ന്ന്, നിര്‍ദ്ദിഷ്ട അനിമല്‍ ഹോസ്‌പൈസ് സെന്ററിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കും, അതില്‍ കിഫ്ബിയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. 2025 നവംബര്‍ 3-ന് 10:30-ന് വര്‍ക്കിംഗ് ഗ്രൂപ്പ് ചേരാനും മന്ത്രി നിര്‍ദ്ദേശിച്ചു.

ബയോളജിക്കല്‍ പാര്‍ക്കിന്റെ ഓഫീസ് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസിനോട് ചേര്‍ന്ന് നവംബര്‍ 4 ന് 11:30 ന് ഉദ്ഘാടനം ചെയ്യും. പാര്‍ക്കിന്റെ ആദ്യ ഘട്ടം 13.94 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാകുമെന്ന് നോഡല്‍ ഓഫീസര്‍ സുനില്‍ കുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323359/biological-park-project-meeting-chaired-by-the-minister-of-forests-and-wildlife)