---
title: " പേരാമ്പ്രയിലെ സംഭവം; ഡിവൈഎസ്പി ആര്‍. ഹരിപ്രസാദിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് "
english_title: "Incident in Perambra; Youth Congress marches to DySP R. Hariprasad's house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323371/incident-in-perambra-youth-congress-marches-to-dysp-r-hariprasads-house"
published_at: "2025-10-30T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69030e5196eb2_marchh.JPG"
keywords: []
---

#  പേരാമ്പ്രയിലെ സംഭവം; ഡിവൈഎസ്പി ആര്‍. ഹരിപ്രസാദിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് 

> **Lead Summary:** **നടുവണ്ണൂര്‍**: പേരാമ്പ്രയിലെ സംഭവത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിന്റെ നടുവണ്ണൂരിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

**നടുവണ്ണൂര്‍**: പേരാമ്പ്രയിലെ സംഭവത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിന്റെ നടുവണ്ണൂരിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

നടുവണ്ണൂര്‍ ടൗണില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മന്ദകാവ് റോഡിലെ ഹരിപ്രസാദിന്റെ വീടിന് സമീപം ബാരിക്കേട് തീര്‍ത്ത് പൊലീസ് തടഞ്ഞു. പേരാമ്പ്ര ഡിവൈഎസ്പി എം.പി രാജേഷ്, പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍മാരായ പി.കെ ജിതേഷ്, വി. സിജിത്ത്, പി. ജംഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് തടഞ്ഞത്.

ഷാഫി പറമ്പില്‍ എംപിയെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി. ഷഹിന്‍ അധ്യക്ഷത വഹിച്ചു. ബാലുശേരി ബ്ലോക്ക് പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം സ്വാഗതം പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാഖ് കല്ലാട്ട്, ടി.എം നിമേഷ്, വി.പി ദുല്‍ഖിഫില്‍, ഭവിത്ത് മലോല്‍, അഖില മരിയാട്ട്, എസ് സുനന്ദ്, വി.ടി സൂരജ്, ഫായിസ് നടുവണ്ണൂര്‍, അബിന കുന്നത്ത്, വി.ആർ കാവ്യ, ഷഹർ ബാനു സാദത്ത്, എ. നിത്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323371/incident-in-perambra-youth-congress-marches-to-dysp-r-hariprasads-house)