---
title: " കര്‍ഷക പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Farmer training center begins operations at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323404/farmer-training-center-begins-operations-at-perambra"
published_at: "2025-10-30T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6903273d2da36_karshaka.JPG"
keywords: []
---

#  കര്‍ഷക പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** പേരാമ്പ്ര: കര്‍ഷക പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയാണ് ബ്ലോക്ക് തല വിജ്ഞാന കേന്ദ്രത്തിന്റെ കീഴില്‍ കര്‍ഷക പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.

## Article Content

പേരാമ്പ്ര: കര്‍ഷക പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയാണ് ബ്ലോക്ക് തല വിജ്ഞാന കേന്ദ്രത്തിന്റെ കീഴില്‍ കര്‍ഷക പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.

അത്യാധുനിക സംവിധാനങ്ങളോടുകൂടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനമരംഭിച്ച കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സജീവന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ, ബ്ലോക്ക് സെക്രട്ടറി സുജീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി സുജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ നസീര്‍ സ്വാഗതവും കൃഷി ഓഫീസര്‍ ജിജോ ജോസഫ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നാച്ചുറല്‍ മിഷന്‍ ഓണ്‍ നാച്ചുറല്‍ ഫാമിംഗ് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പ്രകൃതികൃഷി വിഷയത്തില്‍ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ജില്ലാ കൃഷിത്തോട്ടത്തിലെ ഓഫീസര്‍ പി.മുബീന ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323404/farmer-training-center-begins-operations-at-perambra)