---
title: "പേരാമ്പ്ര പഞ്ചായത്ത് സ്‌കൂള്‍ കലോത്സവം നടന്നു"
english_title: "Perambra Panchayat School Kalolsavam was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323457/perambra-panchayat-school-kalolsavam-was-held"
published_at: "2025-10-30T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6903568b578f1_kalolsavam.JPG"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് സ്‌കൂള്‍ കലോത്സവം നടന്നു

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പഞ്ചായത്ത് സ്‌കൂള്‍ കലോത്സവം എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌കൂളില്‍ വെച്ച് നടന്നു. പഞ്ചായത്തിലെ 12 ഓളം സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ മത്സര ഇനങ്ങളില്‍ പങ്കെടുത്തു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പഞ്ചായത്ത് സ്‌കൂള്‍ കലോത്സവം എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌കൂളില്‍ വെച്ച് നടന്നു. പഞ്ചായത്തിലെ 12 ഓളം സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ മത്സര ഇനങ്ങളില്‍ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം അര്‍ജ്ജുന്‍ കറ്റയാറ്റ് സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ ഷൈജുനന്ദി പറഞ്ഞു.

ബാലകലോത്സവത്തില്‍ 65 പോയിന്റോടെ ജ്ഞാനോദയം എല്‍പി , പേരാമ്പ്ര എയുപി, എന്‍ഐഎംഎല്‍പി, മരുതേരി എംഎല്‍പി എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.

63 പോയിന്റോടെ ജിയുപി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 61 പോയിന്റോടെ എരവട്ടൂര്‍ എഎംഎല്‍പി സ്‌കൂള്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. അറബിക് കലോത്സവത്തില്‍ 45 പോയിന്റ് നേടി ജ്ഞാനോദയം എല്‍പി സ്‌കൂളും, പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു.

43 പോയിന്റ് നേടി വൃന്ദാവനം എയുപി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 37 പോയിന്റ് നേടി എടവരാട് എല്‍പി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ലിസി ഉദ്ഘാടനം ചെയ്തു. ഷൈജു. പി.കെ. അധ്യക്ഷത വഹിച്ചു പ്രധാനധ്യാപിക ജാസ്മിന്‍ ബീഗം സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുഹമ്മദലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323457/perambra-panchayat-school-kalolsavam-was-held)