---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി ദേവനന്ദക്ക് ആദരം "
english_title: "Tribute to Devananda, an alumnus of Valyacode AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323551/tribute-to-devananda-an-alumnus-of-valyacode-aup-school"
published_at: "2025-10-31T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690452e7c14ec_aaaaaaaaaaaf.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി ദേവനന്ദക്ക് ആദരം 

> **Lead Summary:** പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ മീറ്റ് റെക്കോര്‍ഡ് ജേതാവ് വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി ദേവനന്ദ വി ബിജുവിനെ സ്‌കൂള്‍ പിടിഎ ആദരിച്ചു.

## Article Content

പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ മീറ്റ് റെക്കോര്‍ഡ് ജേതാവ് വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി ദേവനന്ദ വി ബിജുവിനെ സ്‌കൂള്‍ പിടിഎ ആദരിച്ചു.

വാല്യക്കോട് ടൗണില്‍ നിന്നും ബാന്‍ഡ് ട്രൂപ്പിന്റെ അകമ്പടിയോടെ ദേവനന്ദയെ സ്‌കൂളിലേക്ക് ആനയിച്ചു. സ്‌കൂളില്‍ വെച്ചുനടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ ഉദ്ഘാടനവും ദേവനന്ദക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി.

സംസ്ഥാന ഗുസ്തി മത്സരത്തില്‍ പങ്കെടുത്ത സ്‌കൂളിലെ ഹാദി മിഷാല്‍ നാസ്സറിനുള്ള ഉപഹാരവും ചടങ്ങില്‍ വെച്ച് നല്‍കി. പിടിഎ പ്രസിഡണ്ട് സലിം മിലാസ് അധ്യക്ഷത വഹിച്ചു.

വി.കെ ദിവ്യ, ടി.പി ഷൈലജ, ടി.പി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ടി.കെ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323551/tribute-to-devananda-an-alumnus-of-valyacode-aup-school)