---
title: " പച്ചത്തുരുത്തിനുള്ള പുരസ്‌കാരം വകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്"
english_title: "Vakayad Higher Secondary School wins award for green infrastructure"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323557/vakayad-higher-secondary-school-wins-award-for-green-infrastructure"
published_at: "2025-10-31T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690450c3abb17_saaal.JPG"
keywords: []
---

#  പച്ചത്തുരുത്തിനുള്ള പുരസ്‌കാരം വകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്

> **Lead Summary:** **നടുവണ്ണൂര്‍:** ****കോഴിക്കോട് ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള പുരസ്‌കാരം വകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് കേരള ഹരിത മിഷന്‍ നല്‍കുന്ന പച്ചത്തുരുത്ത് പദ്ധതിയിലാണ് മികച്ച പച്ചത്തുരുത്തിനുള്ള പുരസ്‌കാരത്തിന് വകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അര്‍ഹത നേടിയത്.

## Article Content

**നടുവണ്ണൂര്‍:** ****കോഴിക്കോട് ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള പുരസ്‌കാരം വകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് കേരള ഹരിത മിഷന്‍ നല്‍കുന്ന പച്ചത്തുരുത്ത് പദ്ധതിയിലാണ് മികച്ച പച്ചത്തുരുത്തിനുള്ള പുരസ്‌കാരത്തിന് വകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അര്‍ഹത നേടിയത്.

ചടങ്ങ് വനം വന്യജീവി വകുപ്പ് മന്ത്രി എം കെ ശശീന്ദ്രന്‍ ഉദ്ഘാടനവും ചെയ്തു. എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വെച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി. ഗവാസില്‍ നിന്നും പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആബിദ പുതുശ്ശേരി, കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി പി. നിഖില്‍, കോട്ടൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ശ്രീജിത്ത്, സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്‌സണ്‍പൂജ എസ് ജോജോ, സി.നിസാര്‍, എസ്. അജിത് കുമാര്‍. തുടങ്ങിയവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323557/vakayad-higher-secondary-school-wins-award-for-green-infrastructure)