---
title: "ഓടാം ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു"
english_title: "A group run against drug addiction was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323566/a-group-run-against-drug-addiction-was-organized"
published_at: "2025-10-31T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69045df2b3d19_road.JPG"
keywords: []
---

# ഓടാം ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പോലീസിന്റെയുംഎസ്പിസി വിദ്യാര്‍ത്ഥികളുടെയും ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഫ്‌ലാഗ് ഓഫ് ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പോലീസിന്റെയുംഎസ്പിസി വിദ്യാര്‍ത്ഥികളുടെയും ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഫ്‌ലാഗ് ഓഫ് ചെയ്തു.

രാഷ്ട്രീയ ഏകത ദിനത്തിന്റെ ഭാഗമായി ഓടാം ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി പേരാമ്പ്ര കല്ലോട് ബൈപ്പാസ് മുതല്‍ പേരാമ്പ്ര ബസ്സ്റ്റാന്റ് വരെയാണ് കൂട്ടയോട്ടം നടത്തിയത്. പേരാമ്പ്രപോലീസ്, പേരാമ്പ്ര ഹെയര്‍ സെക്കണ്ടറി സ്‌കൂള്‍, നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ,വടക്കുംമ്പാട് ഹെയര്‍ സെക്കണ്ടറി സ്‌കൂള്‍, എസ്പിസിവിദ്യാത്ഥികള്‍,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കൂട്ട ഓട്ടത്തില്‍ പങ്കെടുത്തു.

സമാപന ഉദ്ഘാടനം പേരാമ്പ്ര ഡിവൈഎസ്പി എം.പി രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 100 മീറ്റര്‍ 200 മീറ്ററില്‍ ഓട്ട മത്സരത്തില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ ദേവനന്ദ ബിജുവിനെ ഡിവൈഎസ്പി ഉപഹാരം നല്‍കി ആദരിച്ചു. പേരാമ്പ്ര പോലീസ് ഇന്‍സ്പക്ടര്‍ പി.ജംഷിദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

എസ്‌ഐമാരായ സനത് കുമാര്‍, പ്രദീപന്‍, എഎസ് ഐ ചന്ദ്രന്‍ ,എസ് സിപി ഒ സുധിഷ്, ലിനിഷ് ,വനിത സിവില്‍ പോലീസ് ഓഫീസര്‍ വിനില, എസ്പിസി അധ്യാപകരായ മുരളീധരന്‍, ഷിജി സുനില്‍, ബിജിന, നാസര്‍, ശബ്‌ന ,വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡണ്ട് ബാബു കൈലാസ്, തുടങ്ങിയവര്‍ സംസാരിച്ചു.

സബ്ബ് ഇന്‍സ്പക്ടര്‍ യൂസഫ് വി സ്വാഗതം പറഞ്ഞ ചടങ്ങിന് കേരള പോലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.പി സുനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323566/a-group-run-against-drug-addiction-was-organized)