---
title: "അനശ്വര സ്വയം സഹായ സംഘം നടീല്‍ ഉത്സവം "
english_title: "Immortal Self-Help Group Planting Festival AT PERAMBRA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323581/immortal-self-help-group-planting-festival-at-perambra"
published_at: "2025-10-31T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690465afe97a0_SADW.jpg"
keywords: []
---

# അനശ്വര സ്വയം സഹായ സംഘം നടീല്‍ ഉത്സവം 

> **Lead Summary:** പേരാമ്പ്ര: എടവരാട് അനശ്വര സ്വയം സഹായ സംഘം നടീല്‍ ഉത്സവം സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: എടവരാട് അനശ്വര സ്വയം സഹായ സംഘം നടീല്‍ ഉത്സവം സംഘടിപ്പിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഒന്ന്, പതിനാറ്, പത്തൊന്‍പത് വാര്‍ഡുകളിലായി ഞവര, രക്ത ശാലി, രാംലി, അഘോരി ഗോറി, സാമ്പാര്‍ ശാല, ഗന്ധകശാല തുടങ്ങിയ പരമ്പരാഗത ഇനങ്ങളുള്‍പ്പെടെ എട്ടോളം നെല്‍ വിത്തിനങ്ങളാണ് 32 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്.

നടീല്‍ ഉത്സവം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നസീര്‍ പദ്ധതി വിശദീകരണം നടത്തി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീലജ പുതിയെടുത്ത്, കെ.വി. ശങ്കരന്‍ നായര്‍, എ.പി. മൊയ്തീന്‍, ജി.കെ കുഞ്ഞിക്കണ്ണന്‍, ഒ. കുഞ്ഞികൃഷ്ണക്കുറുപ്പ്, കൃഷി ഓഫീസ്സര്‍ നിസാം അലി, അസിസ്റ്റന്റ് കൃഷി ഓഫീസ്സര്‍ ജയേഷ്, രാജന്‍ കെ. ഐശ്വര്യ, എ.കെ അഭിലാഷ്, ഇ. സജീവന്‍, ടി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംഘം പ്രസിഡന്റ് എന്‍. പത്മജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി എ.കെ. വിനാശ് നന്ദിയും പറഞ്ഞു. ഉദ്ഘാടന പരിപാടികള്‍ക്കു ശേഷം നടന്ന ബോധവത്കരണ പരിപാടിയില്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അയിഷ മങ്ങാട്ടില്‍, ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് ഹെന്ററി നിക്കോളാസ് കൃഷി ഓഫീസ്സര്‍ റെന ഫാത്തിമ തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323581/immortal-self-help-group-planting-festival-at-perambra)