---
title: "മുളിയങ്ങല്‍ കരുവണ്ണൂര്‍ ചെറിയ കിനാല്‍ തുറന്നില്ല കര്‍ഷകര്‍ ദുരിതത്തില്‍ "
english_title: "Muliyangal Karuvannur Small canal not opened Farmers in distress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32362/muliyangal-karuvannur-small-canal-not-opened-farmers-in-distress"
published_at: "2022-03-17T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623332b5b69e3_0000 WATERMARK.jpg"
keywords: []
---

# മുളിയങ്ങല്‍ കരുവണ്ണൂര്‍ ചെറിയ കിനാല്‍ തുറന്നില്ല കര്‍ഷകര്‍ ദുരിതത്തില്‍ 

> **Lead Summary:** **പേരാമ്പ്ര** : മുളിയങ്ങല്‍ വലിയ കിനാലില്‍ നിന്ന് ആരംഭിക്കുന്ന മുളിയങ്ങല്‍ കരുവണ്ണൂര്‍ ചെറിയ കിനാല്‍ തുറക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കി. വലിയ കിനാല്‍ തുറന്നിട്ട് മാസം കഴിഞ്ഞിട്ടും ചെറിയ കിനാല്‍ തുറക്കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. രൂക്ഷമായ വരള്‍ച്ച കാരണം വെള്ളം ലഭിക്കാത്തത് കൊണ്ട് കൃഷികള്‍ നശിക്കുകയാണ്.

## Article Content

**പേരാമ്പ്ര** : മുളിയങ്ങല്‍ വലിയ കിനാലില്‍ നിന്ന് ആരംഭിക്കുന്ന മുളിയങ്ങല്‍ കരുവണ്ണൂര്‍ ചെറിയ കിനാല്‍ തുറക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കി. വലിയ കിനാല്‍ തുറന്നിട്ട് മാസം കഴിഞ്ഞിട്ടും ചെറിയ കിനാല്‍ തുറക്കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. രൂക്ഷമായ വരള്‍ച്ച കാരണം വെള്ളം ലഭിക്കാത്തത് കൊണ്ട് കൃഷികള്‍ നശിക്കുകയാണ്.

വേനല്‍ക്കാലത്ത് കിനാല്‍ വെള്ളം ആശ്രയിക്കുന്ന കുറെ കുടുംബങ്ങളും ദുരിതത്തിലാണുള്ളത്. ഈ കിനാലില്‍ വെള്ളം ലഭിച്ചാല്‍ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും. കഴിഞ്ഞവര്‍ഷം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാല്‍ നന്നാക്കിയിരുന്നെങ്കിലും ഈ വര്‍ഷം നന്നാക്കിയിട്ടില്ല. ഈ കിനാലിന്റെ ഗുണഭോക്താക്കള്‍ നൊച്ചാട്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ആണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32362/muliyangal-karuvannur-small-canal-not-opened-farmers-in-distress)