---
title: "അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ സായാഹ്നധര്‍ണ നടത്തി "
english_title: "The teachers' service organization led by the strike committee held an evening dharna in Ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32363/the-teachers-service-organization-led-by-the-strike-committee-held-an-evening-dharna-in-ulliyeri"
published_at: "2022-03-17T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623337009db59_0000 WATERMARK.jpg"
keywords: []
---

# അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ സായാഹ്നധര്‍ണ നടത്തി 

> **Lead Summary:** **ഉള്ളിയേരി:** ജനങ്ങളെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ സായാഹ്നധര്‍ണ നടത്തി.

## Article Content

**ഉള്ളിയേരി:** ജനങ്ങളെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ സായാഹ്നധര്‍ണ നടത്തി.

കെഎസ്ടിഎ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി. രാജീവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.കെ. ജയ്‌സി അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ പ്രസിഡന്റ് ഗണേശ് കക്കഞ്ചേരി, കെഎസ്ടിഎ ബാലുശ്ശേരി സബ് ജില്ലാ സെക്രട്ടറി പി.എം. സോമന്‍, കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32363/the-teachers-service-organization-led-by-the-strike-committee-held-an-evening-dharna-in-ulliyeri)