---
title: "വയലാര്‍ അനുസ്മരണം സംഘടിപ്പിച്ച് നവീന ഗ്രന്ഥശാല & തീയേറ്റേഴ്‌സ്"
english_title: "Naveen Library & Theatres organizes Vayalar commemoration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323630/naveen-library-theatres-organizes-vayalar-commemoration-at-perambra"
published_at: "2025-10-31T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904923d1c669_yutg.jpg"
keywords: []
---

# വയലാര്‍ അനുസ്മരണം സംഘടിപ്പിച്ച് നവീന ഗ്രന്ഥശാല & തീയേറ്റേഴ്‌സ്

> **Lead Summary:** പേരാമ്പ്ര: നവീന ഗ്രന്ഥശാല & തീയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും ഗാനസന്ധ്യയും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പി.ടി രവി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സി.എം. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: നവീന ഗ്രന്ഥശാല & തീയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും ഗാനസന്ധ്യയും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പി.ടി രവി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സി.എം. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു.

രാജന്‍ തരിപ്പിലോട് വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. താലുക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി രാമനാരായണന്‍, സുരേന്ദ്രന്‍ മൂന്നൂറ്റല്‍ കണ്ടി, വി.എന്‍ വിജയന്‍, ടി.ഇ പ്രഭാകരന്‍, ഷാജന്‍ മാത്യു, കെ.കെ ലീല തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ഗാനസന്ധ്യയില്‍ എം.സി. പ്രകാശന്‍, ബാബു മഹിമ, പി.ടി ചാക്കോ, എം. ശ്രീചിത്ര, ദേവി രാജന്‍, കെ.എം രാജന്‍, കെ.പി ലത, എ.സി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323630/naveen-library-theatres-organizes-vayalar-commemoration-at-perambra)