---
title: " വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മറ്റിയുടെ ആദരം അലന്‍ റബറോസിന്"
english_title: "Perambra Area Committee of the Traders and Businessmen Association pays tribute to Alan Rubaros"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323637/perambra-area-committee-of-the-traders-and-businessmen-association-pays-tribute-to-alan-rubaros"
published_at: "2025-10-31T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69049f40bbab8_sadwe.jpg"
keywords: []
---

#  വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മറ്റിയുടെ ആദരം അലന്‍ റബറോസിന്

> **Lead Summary:** പേരാമ്പ്ര: കോമ്പാറ്റ് ഗുസ്തി ദേശീയ മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ ഏഴാം തരം വിദ്യാര്‍ത്ഥി അലന്‍ റബറോസിനെ വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മറ്റി അനുമോദിച്ചു. പേരാമ്പ്ര ലോഗോസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അലന്‍ റബറോസ് ഉത്തര്‍പ്രദേശില്‍ നടന്ന നാഷണല്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയത് 13 വയസ്സില്‍ താഴെയുള്ളവരുടെ കാറ്റഗറിയില്‍. 38 കിലോ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മത്സരിച്ചാണ് ഈ നേട്ടം. ജനുവരിയില്‍ നേപ്പാളില്‍ വെച്ച് നടക്കുന്ന സൗത്ത് ഏഷ്യന്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കാന്‍ യോഗ്യതയും അലന്‍ നേടി. സമിതി ഏരിയ കമ്മറ്റി അംഗം ഒ മുഹമ്മദിന്റെ മകളാണ്. ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ഉപഹാരം നല്കി ആദരിച്ചു. എ.എം. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.ഏരിയ സെക്രടറി ബി.എം മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗുഡ് വില്‍ രാമചന്ദ്രന്‍, നാരായണന്‍ എസ്‌ക്വയര്‍, വി ശ്രീനി ഉണ്ണികൃഷണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

പേരാമ്പ്ര: കോമ്പാറ്റ് ഗുസ്തി ദേശീയ മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ ഏഴാം തരം വിദ്യാര്‍ത്ഥി അലന്‍ റബറോസിനെ വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മറ്റി അനുമോദിച്ചു. പേരാമ്പ്ര ലോഗോസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അലന്‍ റബറോസ് ഉത്തര്‍പ്രദേശില്‍ നടന്ന നാഷണല്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയത് 13 വയസ്സില്‍ താഴെയുള്ളവരുടെ കാറ്റഗറിയില്‍. 38 കിലോ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മത്സരിച്ചാണ് ഈ നേട്ടം. ജനുവരിയില്‍ നേപ്പാളില്‍ വെച്ച് നടക്കുന്ന സൗത്ത് ഏഷ്യന്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കാന്‍ യോഗ്യതയും അലന്‍ നേടി. സമിതി ഏരിയ കമ്മറ്റി അംഗം ഒ മുഹമ്മദിന്റെ മകളാണ്. ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ഉപഹാരം നല്കി ആദരിച്ചു. എ.എം. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.ഏരിയ സെക്രടറി ബി.എം മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗുഡ് വില്‍ രാമചന്ദ്രന്‍, നാരായണന്‍ എസ്‌ക്വയര്‍, വി ശ്രീനി ഉണ്ണികൃഷണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323637/perambra-area-committee-of-the-traders-and-businessmen-association-pays-tribute-to-alan-rubaros)