---
title: " പേരാമ്പ്രയില്‍ ബസുകളില്‍ വീണ്ടും എംടിഎംഎ പരിശോധന"
english_title: "MTMA inspects buses again in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323645/mtma-inspects-buses-again-in-perambra"
published_at: "2025-10-31T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904a40bebad4_saaal.JPG"
keywords: []
---

#  പേരാമ്പ്രയില്‍ ബസുകളില്‍ വീണ്ടും എംടിഎംഎ പരിശോധന

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ബസുകളില്‍ പരിശോധന ശക്തമാക്കി. ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന. ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ബസുകളില്‍ പരിശോധന ശക്തമാക്കി. ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന. ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന.

മോട്ടോര്‍ വെഹിക്കിള്‍ പൊലീസ്, എക്സൈസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്.കോഴിക്കോട്, കുറ്റ്യാടി റൂട്ടിലുള്ള സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്.

കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നിരന്തരം അപകടം ഉണ്ടാകുന്നതിന്റെ സാഹചര്യത്തില്‍ ചില ബസ് തൊഴിലാളികള്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു.കഴിഞ്ഞ ദിവസം മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബസ് ഡ്രൈവര്‍ പൊലീസ് പിടിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പരിശോധനക്ക് നിര്‍ദേശം നല്‍കിയത്.

ഇന്ന് പേരാമ്പ്ര ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് സ്വകാര്യ ബസുകളില്‍ പരിശോധന നടത്തിയത്. ഡ്രൈവര്‍മാരുടെ മോശമായ ഇടപെടല്‍, അമിത ശബ്ദത്തോടെയുള്ള ഫോണുകള്‍, ട്രിപ്പ് കട്ടിംഗ് മുതലായ കാര്യങ്ങളിലും നടപടി എടുത്തു. ആള്‍ക്കോമീറ്റര്‍ വെച്ച് സ്വകാര്യ ബസ്സുകളിലും കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍മാരെ ഉള്‍പ്പെടെ പരിശോധന നടത്തി.

നിലവില്‍ ലഹരി സംബന്ധമായ കാര്യങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. എയര്‍ഫോണുകള്‍, ക്യാമറ ഫിറ്റ് എന്നിവ പിടിച്ചിട്ടുണ്ട്.

കോഴിക്കോട് ആര്‍ടിഒ സന്തോഷ് കുമാര്‍, വടകര ആര്‍ടിഒ ആര്‍ രജീഷ് ,പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ പ്രഗീഷ്, സിഐ ജംഷീദ്, എക്സൈസ് ഓഫീസര്‍ അശ്വിന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323645/mtma-inspects-buses-again-in-perambra)