---
title: "പേരാമ്പ്രയിലെ സംഘര്‍ഷം റിമാന്റിലായവര്‍ക്ക് ജാമ്യം ലഭിച്ചു"
english_title: "Those remanded in custody over Perambra clash granted bail"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323673/those-remanded-in-custody-over-perambra-clash-granted-bail"
published_at: "2025-10-31T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904cf2968412_JAAAAAAAAAAAAA.JPG"
keywords: []
---

# പേരാമ്പ്രയിലെ സംഘര്‍ഷം റിമാന്റിലായവര്‍ക്ക് ജാമ്യം ലഭിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ യുഡിഎഫും പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ത്ത് റിമാന്റിലായ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ യുഡിഎഫും പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ത്ത് റിമാന്റിലായ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.

20 ദിവസമായി ജയിലില്‍ കഴിയുന്ന യുഡിഎഫ് പ്രവര്‍ത്തകരായ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിനോദന്‍ കല്ലൂര്‍, ഭാരതീയ ദളിദ് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി മണി കൂത്താളി, നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി നസീര്‍ വെള്ളിയൂര്‍, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ റഷീദ് വാല്യക്കോട്, മുസ്തഫ കുട്ടോത്ത്, മിഥുന്‍ലാജ് കുട്ടോത്ത്, മുസ്തഫ വാല്യക്കോട്, സജീര്‍ പന്നിമുക്ക് എന്നിവര്‍ക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്.

മറ്റു11 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിട്ടുണ്ട്. കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ട ഷാഫി പറമ്പില്‍ എംപി യും ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാറും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല. ജാമ്യം ലഭിച്ചവര്‍ക്ക് പേരാമ്പ്രയില്‍ സ്വീകരണം ഒരുക്കി. ടൗണില്‍ പ്രകടനമായി ഇവരെ ആനയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323673/those-remanded-in-custody-over-perambra-clash-granted-bail)