---
title: "കെഎസ്എസ്പിഎ നൊച്ചാട് മണ്ഡലം വാര്‍ഷിക സമ്മേളനം "
english_title: "KSSPA Nochad Mandal Annual Conference "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323728/ksspa-nochad-mandal-annual-conference"
published_at: "2025-11-01T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കെഎസ്എസ്പിഎ നൊച്ചാട് മണ്ഡലം വാര്‍ഷിക സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര:** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നൊച്ചാട് മണ്ഡലം വാര്‍ഷിക സമ്മേളനം നടന്നു. പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും മെഡിസൈപ്പ് അപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നൊച്ചാട് മണ്ഡലം വാര്‍ഷിക സമ്മേളനം നടന്നു. പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും മെഡിസൈപ്പ് അപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സീസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാന്‍ കാവില്‍.പി.മാധവന്‍ ഉദ്ഘാടനം ചെയ്തു. കെ. മധു കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞമ്മദ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കെ.സി. ഗോപാലന്‍, ഒ.എം. രാജന്‍, ഇ.കെ. ബാലന്‍, വി.കെ. രമേശന്‍, ഇ എം. പത്മിനി, എ. വത്സല, വി.വി. ദിനേശന്‍, പി.എം. പ്രകാശന്‍, വി. കണാരന്‍, സുരേന്ദ്രന്‍ കൂടത്തിങ്കല്‍ , കെ.സി. ഇബ്രായി, എന്‍.എം. അച്ചുതന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികളായി കെ.സി വാസുദേവന്‍ പ്രസിഡന്റായും എ. വത്സല സെക്രട്ടറിയായും സുരേന്ദ്രന്‍ കൂടത്തിങ്കല്‍ ഖജാന്‍ജിയായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323728/ksspa-nochad-mandal-annual-conference)