---
title: "പേരാമ്പ്രയിലെ സംഘര്‍ഷം; 2 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "Clashes in Perambra; 2 UDF workers arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323748/clashes-in-perambra-2-udf-workers-arrested"
published_at: "2025-11-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905ad63847d6_arrest.JPG"
keywords: []
---

# പേരാമ്പ്രയിലെ സംഘര്‍ഷം; 2 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 2 യുഡിഎഫ് പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ അക്രമിച്ച കേസിലും സ്‌ഫോടക വസ്തു എറിഞ്ഞതായുമുള്ള കേസിലാണ് അറസ്റ്റ്. ചെറുവണ്ണൂരിലെ യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ മുഹമ്മദ് കിണറ്റുംകര, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുബൈര്‍ തണ്ടോറപ്പാറ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 2 യുഡിഎഫ് പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ അക്രമിച്ച കേസിലും സ്‌ഫോടക വസ്തു എറിഞ്ഞതായുമുള്ള കേസിലാണ് അറസ്റ്റ്. ചെറുവണ്ണൂരിലെ യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ മുഹമ്മദ് കിണറ്റുംകര, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുബൈര്‍ തണ്ടോറപ്പാറ എന്നിവരാണ് അറസ്റ്റിലായത്.

പേരാമ്പ്രയില്‍ യുഡിഎഫും പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ത്ത് റിമാന്റിലായ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ഇന്നലെ ജ്യാമം ലഭിച്ചിരുന്നു. കൂടാതെ 8 ഓളം പേര്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റ് രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ എത്തുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും ഇതില്‍ സിപിഒ മാരായ ജോജോ, വിനോദ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അറസ്റ്റ് ചെയ്തതില്‍ ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ല പഞ്ചായത്ത് അംഗവുമായ വി.പി ദൂല്‍ഖിഫിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323748/clashes-in-perambra-2-udf-workers-arrested)