---
title: "ദുല്‍ഖിഫിലിനെ പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "Police arrest Dulquith Phil at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323768/police-arrest-dulquith-phil-at-perambra"
published_at: "2025-11-01T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905c65942903_dul.jpg"
keywords: []
---

# ദുല്‍ഖിഫിലിനെ പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **പേരാമ്പ്ര :** പൊലീസ് സ്റ്റേഷനില്‍ ഇന്ന് കാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദുല്‍ഖി ഫിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ പ്രതികരിക്കപ്പെട്ട രണ്ടുപേരെ ഇന്ന് കാലത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയതായിരുന്നു ദുല്‍ഖഫിലും.

## Article Content

**പേരാമ്പ്ര :** പൊലീസ് സ്റ്റേഷനില്‍ ഇന്ന് കാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദുല്‍ഖി ഫിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ പ്രതികരിക്കപ്പെട്ട രണ്ടുപേരെ ഇന്ന് കാലത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയതായിരുന്നു ദുല്‍ഖഫിലും.

യുഡിഎഫ് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമായി, സംഭവത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ദുല്‍ഖി ഫിലിനെ 'പൊലീസ് കസ്റ്റസിയില്‍ എടുത്തു. പൊലീസിനെ അക്രമിക്കുകയും പൊലീസ് സ്റ്റേഷന്‍ കയ്യേറി കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് കേസ്.

സംഭവത്തില്‍ പൊലീസുകാരില്‍ നെഞ്ചിനും കഴുത്തിനും പരുക്കേറ്റ സി.ജി വിനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ജാമ്യം ലഭിച്ചവരുടെ ജാമ്യം റദ്ദാക്കാനാവശ്യമായ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323768/police-arrest-dulquith-phil-at-perambra)