---
title: "കെ.ടി കുഞ്ഞിരാമന്‍ നായരുടെ 35 ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു "
english_title: "The 35th death anniversary of KT Kunhiraman Nair was celebrated aptly perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32377/the-35th-death-anniversary-of-kt-kunhiraman-nair-was-celebrated-aptly-perambra"
published_at: "2022-03-17T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623348f83b6ff_0000 WATERMARK.jpg"
keywords: []
---

# കെ.ടി കുഞ്ഞിരാമന്‍ നായരുടെ 35 ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.ടി. കുഞ്ഞിരാമന്‍ നായരുടെ 35 ാം ചരമവാര്‍ഷികം ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.

## Article Content

** പേരാമ്പ്ര : **പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.ടി. കുഞ്ഞിരാമന്‍ നായരുടെ 35 ാം ചരമവാര്‍ഷികം ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.

കാലത്ത് അദ്ദേഹത്തിന്റെ ആവടുക്കയിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി. ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെകട്ടറി പി.കെ. രാഗേഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, പി.എസ്. സുനില്‍കുമാര്‍, പ്രകാശന്‍ കന്നാട്ടി, പി.എം. പ്രകാശന്‍, വി.പി. ഇബായി, സുരേന്ദ്രന്‍ മുന്നുറ്റന്‍ കണ്ടി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പുഷ്പാര്‍ച്ചനക്ക് ഷിജു. കെ. ദാസ്, വി.ടി. സൂരജ്, സന്തോഷ് കോശി, ശ്യാംജി കടിയങ്ങാട്, എം.സി. കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32377/the-35th-death-anniversary-of-kt-kunhiraman-nair-was-celebrated-aptly-perambra)