---
title: "പ്രമേഹം നേരിടുന്ന കുട്ടികള്‍ക്കായി അധ്യാപക പരിശീലനവും സിജിഎം വിതരണവും സംഘടിപ്പിച്ചു "
english_title: "Teacher training and CGM distribution organized for children facing diabetes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323787/teacher-training-and-cgm-distribution-organized-for-children-facing-diabetes"
published_at: "2025-11-01T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905dc41461e2_aqwe.jpg"
keywords: []
---

# പ്രമേഹം നേരിടുന്ന കുട്ടികള്‍ക്കായി അധ്യാപക പരിശീലനവും സിജിഎം വിതരണവും സംഘടിപ്പിച്ചു 

> **Lead Summary:** പേരാമ്പ്ര: ടൈപ്പ്-1 പ്രമേഹം നേരിടുന്ന കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച 'സൗഖ്യ' പദ്ധതിയുടെ ഭാഗമായി ടൈപ്പ്-1 പ്രമേഹക്കാരായ കുട്ടികള്‍ക്ക് പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുള്ള അധ്യാപക പരിശീലനവും സിജിഎം വിതരണവും സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: ടൈപ്പ്-1 പ്രമേഹം നേരിടുന്ന കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച 'സൗഖ്യ' പദ്ധതിയുടെ ഭാഗമായി ടൈപ്പ്-1 പ്രമേഹക്കാരായ കുട്ടികള്‍ക്ക് പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുള്ള അധ്യാപക പരിശീലനവും സിജിഎം വിതരണവും സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സിജിഎം (കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററില്‍ സിസ്റ്റം) വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

പ്രമേഹം നേരിടുന്നതിനായി ഭക്ഷണ ശീലങ്ങള്‍ സ്വയം ക്രമീകരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുനതാണ് സിജിഎം സംവിധാനം. ഇത് വഴി ഓരോ സമയത്തെയും ഷുഗര്‍ നില മൊബൈല്‍ ഫോണിലൂടെ കുട്ടിയ്ക്കും രക്ഷിതാവിനും ക്ലാസ്റ്റ് അധ്യാപകര്‍ക്കും കാണാനാകും. കുട്ടികള്‍ക്കാവശ്യമായ നിര്‍ദ്ദേശം നല്‍കാനും അതുവഴി അവരുടെ പരിരക്ഷ ഉറപ്പാക്കാനും കഴിയുന്നതാണ് സംവിധാനം.

ടൈപ്പ് -1 കുട്ടികളുടെ ചികിത്സയും മാനസിക സാമൂഹ്യ ഘടകങ്ങളുടെ നിയന്ത്രണവും, ടൈപ്പ്-1 ദൈനംദിന പരിചരണവും പിന്തുണാ സംവിധാനങ്ങളും, കുടുംബങ്ങളുടെ ശാക്തീകരണം മാനസിക സാമൂഹ്യ പിന്തുണ, കുട്ടി പ്രമേഹക്കാര്‍ക്ക് കൂട്ടാവണം സ്‌കൂളും സമൂഹവും എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.

ചടങ്ങില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ പി.സി സൗമ്യ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ യു.കെ അബ്ദുള്‍ നാസര്‍, ജില്ലാ സമൂഹ്യ നീതി ഓഫീസര്‍ എം അജു മോഹന്‍, ഡയറ്റ് കോഴിക്കോട് സീനിയര്‍ ലക്ചറര്‍ സലീമുദ്ദീന്‍, ടൈപ്പ്-1 രക്ഷാകര്‍ത്യ കൂട്ടായ്മ സെക്രട്ടറി അബ്ദുല്‍ ജലീല്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323787/teacher-training-and-cgm-distribution-organized-for-children-facing-diabetes)