---
title: "വി.പി ദുല്‍ഖിഫിലിനെ കോടതി റിമാന്റ്  ചെയ്തു"
english_title: "Court remands VP Dulkhifil at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323855/court-remands-vp-dulkhifil-at-perambra"
published_at: "2025-11-01T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69063c0251ae7_arrestt.jpg"
keywords: []
---

# വി.പി ദുല്‍ഖിഫിലിനെ കോടതി റിമാന്റ്  ചെയ്തു

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഇന്ന് കാലത്തുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി. ദുല്‍ഖി ഫിലിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ പ്രതികരിക്കപ്പെട്ട രണ്ടുപേരെ ഇന്ന് കാലത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയതായിരുന്നു ദുല്‍ഖഫിലും.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഇന്ന് കാലത്തുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി. ദുല്‍ഖി ഫിലിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ പ്രതികരിക്കപ്പെട്ട രണ്ടുപേരെ ഇന്ന് കാലത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയതായിരുന്നു ദുല്‍ഖഫിലും.

യുഡിഎഫ് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റമുണ്ടാവുകയും ഉന്തും തള്ളിലും കലാശിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ദുല്‍ഖി ഫിലിനെ പൊലീസ് കസ്റ്റസിയില്‍ എടുത്തു. പൊലീസിനെ അക്രമിക്കുകയും പൊലീസ് സ്റ്റേഷന്‍ കയ്യേറി കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപിച്ച് ദുല്‍ഖി ഫിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

തുടര്‍ന്ന് അകാരണമായി കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ദുല്‍ഖിഫില്‍ സ്റ്റേഷനില്‍ നിരാഹാരമിരിക്കുകയും ചെയ്തു. ദുല്‍ഖിഫിലിനെ വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയതിനു ശേഷം പയ്യോളി കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്റ്  ചെയ്യുകയുമായിരുന്നു.

കൂടാതെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത രണ്ട് യു ഡി എഫ് പ്രവര്‍ത്തകരെ പയ്യോളി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323855/court-remands-vp-dulkhifil-at-perambra)