---
title: "കേരളത്തില്‍ സ്ത്രീ സുരക്ഷ പൂര്‍ണ്ണ പരാജയം: ബിജെപി "
english_title: "Complete failure of women security in Kerala: BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32391/complete-failure-of-women-security-in-kerala-bjp"
published_at: "2022-03-17T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62335a00ef2a1_vvvv - Copy (3) - Copy.JPG"
keywords: []
---

# കേരളത്തില്‍ സ്ത്രീ സുരക്ഷ പൂര്‍ണ്ണ പരാജയം: ബിജെപി 

> **Lead Summary:** **പേരാമ്പ്ര: **കേരളത്തില്‍ ക്രമസമാധാനവും സ്ത്രീ സുരക്ഷയും പൂര്‍ണ്ണമായും പരാജയമാണെന്ന് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ: രമ്യ മുരളി.

## Article Content

**പേരാമ്പ്ര: **കേരളത്തില്‍ ക്രമസമാധാനവും സ്ത്രീ സുരക്ഷയും പൂര്‍ണ്ണമായും പരാജയമാണെന്ന് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ: രമ്യ മുരളി.

അന്‍പത് കോടി രൂപ മുടക്കി സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് വനിതാ മതില്‍ കെട്ടിയ സര്‍ക്കാര്‍ സ്ത്രീകള്‍ നിരന്തരം കേരളത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടും ഒരക്ഷരം ഉരിയാടത്തത് സ്ത്രീ വിരുദ്ധതയുടെ തെളിവാണെന്നും അവര്‍ പറഞ്ഞു.

മലപ്പുറം അരീക്കോട് പീഡനത്തിരയായ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി കടിയങ്ങാട് ടൗണില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ് അദ്ധ്യക്ഷനായി. തറമല്‍ രാഗേഷ്, കെ രാഘവന്‍, സി.കെ ലീല, ബാബു പുതു പറമ്പില്‍, പ്രസന്ന പുത്തന്‍ പുരക്കല്‍, ഇ.ടി ബാലന്‍, ലൈജു, കെ ശ്രീധരന്‍, പി.എം ബിനീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32391/complete-failure-of-women-security-in-kerala-bjp)