---
title: "വെള്ളിയൂര്‍ കുളം ഉദ്ഘാടനവും എയുപി സ്‌കൂള്‍-പുതിയപ്പുറം നടപ്പാതയുടെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും നടന്നു"
english_title: "Inauguration of Velliyoor pond and inauguration of second phase of AUP School-Putiyappuram footpath held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323945/inauguration-of-velliyoor-pond-and-inauguration-of-second-phase-of-aup-school-putiyappuram-footpath-held"
published_at: "2025-11-02T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690726b5c74a1_frte.jpg"
keywords: []
---

# വെള്ളിയൂര്‍ കുളം ഉദ്ഘാടനവും എയുപി സ്‌കൂള്‍-പുതിയപ്പുറം നടപ്പാതയുടെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും നടന്നു

> **Lead Summary:** പേരാമ്പ്ര: വെള്ളിയൂര്‍ കുളത്തിന്റെയും വെള്ളിയൂര്‍ എയുപി സ്‌കൂള്‍-പുതിയപ്പുറം നടപ്പാതയുടെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും നടന്നു. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടും ജില്ലാപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച വെള്ളിയൂര്‍ കുളത്തിന്റെയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ വെള്ളിയൂര്‍ എയുപി സ്‌കൂള്‍-പുതിയപ്പുറം നടപ്പാതയുടെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനവുമാണ് നടന്നത്.

## Article Content

പേരാമ്പ്ര: വെള്ളിയൂര്‍ കുളത്തിന്റെയും വെള്ളിയൂര്‍ എയുപി സ്‌കൂള്‍-പുതിയപ്പുറം നടപ്പാതയുടെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും നടന്നു. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടും ജില്ലാപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച വെള്ളിയൂര്‍ കുളത്തിന്റെയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ വെള്ളിയൂര്‍ എയുപി സ്‌കൂള്‍-പുതിയപ്പുറം നടപ്പാതയുടെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനവുമാണ് നടന്നത്.

വെള്ളിയൂരിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന കൊടക്കല്‍ അബുബക്കര്‍ ഹാജിയുടെയും അകാലത്തില്‍ വിട്ട് പിരിഞ്ഞ പുറ്റങ്ങല്‍ മീത്തല്‍ ആദിത്യന്റെയും ഓര്‍മ്മയ്ക്കായി കുടുംബാംഗങ്ങള്‍ സംഭാവന നല്‍കിയ സ്ഥലത്താണ് കുളം നിര്‍മ്മിച്ചത്.

എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി സ്ഥലം സംഭാവന ചെയ്തവരെ ചടങ്ങില്‍ആദരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. മധുകൃഷ്ണന്‍, കെ. അമ്പിളി, ലിമ പാലയാട്ട്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എ.കെ.ബാലന്‍, എം.കെ. നളിനി, അഡ്വ: പി. അനില്‍കുമാര്‍, എന്‍. ഹരിദാസ്, എസ്. രമേശ്, ലത്തീഫ് വെള്ളിലോട്ട്, പി. ഇമ്പിച്ചി മമ്മു, എസ്. രാജീവ്, എന്‍എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പി. സമീര്‍ തുടങ്ങിയവര്‍ സസോരിച്ചു.

എടവന സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അരുണ്‍ അമ്പാടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323945/inauguration-of-velliyoor-pond-and-inauguration-of-second-phase-of-aup-school-putiyappuram-footpath-held)