---
title: "പേരാമ്പ്ര ഉപജില്ല കലോത്സവം നാളെ തിരശ്ശീല ഉയരും"
english_title: "The curtain will rise tomorrow for the Perambra Sub-District Arts Festival."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323989/the-curtain-will-rise-tomorrow-for-the-perambra-sub-district-arts-festival"
published_at: "2025-11-02T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690770461eac7_saaal.JPG"
keywords: []
---

# പേരാമ്പ്ര ഉപജില്ല കലോത്സവം നാളെ തിരശ്ശീല ഉയരും

> **Lead Summary:** **നടുവണ്ണൂര്‍: **പേരാമ്പ്ര ഉപജില്ലാ കലോത്സവം നവംബര്‍ 4 ,5, 6, 7 തീയതികളിലായി നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**നടുവണ്ണൂര്‍: **പേരാമ്പ്ര ഉപജില്ലാ കലോത്സവം നവംബര്‍ 4 ,5, 6, 7 തീയതികളിലായി നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

92 സ്‌കൂളുകളില്‍ നിന്നായി 3500 ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. നടുവണ്ണൂര്‍ ടൗണ്‍ കേന്ദ്രമാക്കി 11 വേദികളാണ് മത്സരത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഗാന്ധിയുമായി ബന്ധപ്പെട്ട മഹാത്മ ,സബര്‍മതി, നവജീവന്‍, സ്വരാജ്, പോര്‍ബന്ധര്‍, ചമ്പാരന്‍, യങ്ങ് ഇന്ത്യ, നവഖാലി, ബാപ്പൂജി, സര്‍വോദയ, രാജ്ഘട്ട് തുടങ്ങിയ പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി രൂപീകരിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവ വിളംബര ജാഥ തിങ്കളാഴ്ച മൂന്നുമണിക്ക് നടക്കും.4 ദിവസങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ പ്രതിഭകള്‍ക്ക് ഭക്ഷണം ഒരുക്കും. ഇതിനായി ''സമൃദ്ധി'എന്ന പേരില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും വിഭവ സമാഹരണം നടന്നുവരുന്നു.

എല്ലാ വിഭാഗങ്ങളിലെയും രചന മത്സരങ്ങള്‍ ചൊവ്വാഴ്ച സ്‌കൂളില്‍ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 4.30 ന് ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ. എം സച്ചിന്‍ ദേവ് നിര്‍വഹിക്കും. നവംബര്‍ 7ന് 5 മണിക്ക് സമാപന സമ്മേളനം കോഴിക്കോട് എം.പി എം കെ രാഘവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ഷീജ ശശി മുഖ്യാതിഥിയാകും.

ഏറെ കാലത്തിനുശേഷം വരുന്ന ഉപജില്ലാ കലോത്സവം നാടിന്റെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി. പത്ര സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ടി.പി ദാമോദരന്‍, ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പള്‍ ഇ.കെ. ഷാമിനി, ട്രഷറര്‍ എ.ഇ.ഒ. കെ.വി പ്രമോദ്, ജോയിന്റ് കണ്‍വീനര്‍ എച്ച്.എം.നിശിത്ത് ,പഞ്ചായത്തംഗം ടി.സി. സുരേന്ദ്രന്‍, മീഡിയ ചെയര്‍മാന്‍ മെമ്പര്‍ സുജ , കണ്‍വീനര്‍ പി.കെ റഹ്‌മത്ത്, വൈസ് ചെയര്‍മാന്‍ ഡോ. നിസാര്‍ ചേലേരി. പി.ടി.എ.പ്രസിഡണ്ട് സത്യന്‍ കുളിയാപ്പോയില്‍, ഇ .വിനോദ്, എം.പി.ടി.എ. ചെയര്‍ പേഴ്‌സണ്‍ ഫാത്തിമഷാനവാസ്, കെ.ടി.കെ. റഷീദ്, വി.സി സാജിദ്, എന്‍.കെ. സാലിം, വി.കെ.നൗഷാദ് , മുസ്തഫ പാലോളി, അബിദ ടീച്ചര്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323989/the-curtain-will-rise-tomorrow-for-the-perambra-sub-district-arts-festival)