---
title: "എഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്റര്‍ വിളവെടുപ്പ് ഉദ്ഘാടനവും ട്രോഫി വിതരണവുമായി മേപ്പയ്യൂര്‍ പഞ്ചായത്ത് "
english_title: "Maypayyoor Panchayat with Inauguration of Grade Vegetable Cluster Harvest and Distribution of Trophy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32404/maypayyoor-panchayat-with-inauguration-of-grade-vegetable-cluster-harvest-and-distribution-of-trophy"
published_at: "2022-03-17T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623366ea60a2c_vvvv - Copy (3) - Copy.JPG"
keywords: []
---

# എഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്റര്‍ വിളവെടുപ്പ് ഉദ്ഘാടനവും ട്രോഫി വിതരണവുമായി മേപ്പയ്യൂര്‍ പഞ്ചായത്ത് 

> **Lead Summary:** **മേപ്പയൂര്‍:** ഗ്രാമപഞ്ചായത്ത് എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്ററിന് കോഴിക്കോട് ജില്ലയില്‍ മൂന്നാം സ്ഥാനം ലഭിച്ചതിന്റെ ട്രോഫി കൈമാറ്റവും വിളവെടുപ്പ് ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി അനിതാ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയൂര്‍:** ഗ്രാമപഞ്ചായത്ത് എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്ററിന് കോഴിക്കോട് ജില്ലയില്‍ മൂന്നാം സ്ഥാനം ലഭിച്ചതിന്റെ ട്രോഫി കൈമാറ്റവും വിളവെടുപ്പ് ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി അനിതാ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അധ്യക്ഷനായി. കൃഷി ആഫീസര്‍ ടി.എന്‍ അശ്വതി, പഞ്ചായത്ത് അംഗങ്ങളായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മിനി അശോകന്‍, ക്ലസ്റ്റര്‍ പ്രസിഡണ്ട് എന്‍.കെ ചന്ദ്രന്‍, സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് സ്‌നേഹ, കെ.കെ മൊയ്തീന്‍, എം.കെ രാമചന്ദ്രന്‍, സുധാകരന്‍, സജ്ഞയന്‍ കൊഴുക്കല്ലൂര്‍, പി. നാരായണന്‍, കന്മന മൊയ്തീന്‍, കെ. ശോഭ എന്നിവര്‍ സംസാരിച്ചു.

യു.കെ അമ്മദ് സ്വാഗതവും പി.കെ രാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32404/maypayyoor-panchayat-with-inauguration-of-grade-vegetable-cluster-harvest-and-distribution-of-trophy)