---
title: "ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ മഹിള കോണ്‍ഗ്രസ് "
english_title: "Mahila Congress against Gram Panchayat rule"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324055/mahila-congress-against-gram-panchayat-rule"
published_at: "2025-11-03T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69083960ad3b6_vino.JPG"
keywords: []
---

# ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ മഹിള കോണ്‍ഗ്രസ് 

> **Lead Summary:** കടിയങ്ങാട് : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ ചങ്ങരോത്ത് മണ്ഡലം മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

കടിയങ്ങാട് : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ ചങ്ങരോത്ത് മണ്ഡലം മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കടിയങ്ങാട് അങ്ങാടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് മഹിള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ഗിരിജ ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ സുവര്‍ണ്ണ അധ്യക്ഷത വഹിച്ചു.

ജിതേഷ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. സൈറാബാനു, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം, ഇ.ടി. സരീഷ്, പ്രകാശന്‍ കന്നാട്ടി, വിനോദന്‍ കല്ലൂര്‍, എസ്. സുനന്ദ്, തുടങ്ങിയവര്‍ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി കെ.എം പുഷ്പ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡന്റ് ശാലിനി പ്രകാശ് നന്ദിയും പറഞ്ഞു. പ്രതിഷേധ സദസ്സിന് കെ.കെ ലീല, ഷൈലജ ചെറുവോട്ട്, ചന്ദ്രിക ബാലന്‍, യു.സി സൗമ്യ, ഇ.സി മിനി, സ്മിത റോജി, കെ.ബി താര, ലീല കൊല്ലിയില്‍, രഷിത രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324055/mahila-congress-against-gram-panchayat-rule)