---
title: "പേരാമ്പ്രയില്‍ കുടിവെള്ള പരിശോധന കേന്ദ്രം സ്ഥാപിക്കണം; കേരളാ കോണ്‍ഗ്രസ്"
english_title: "Kerala Congress should establish a drinking water testing center in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324058/kerala-congress-should-establish-a-drinking-water-testing-center-in-perambra"
published_at: "2025-11-03T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908475c6dd01_sqw.JPG"
keywords: []
---

# പേരാമ്പ്രയില്‍ കുടിവെള്ള പരിശോധന കേന്ദ്രം സ്ഥാപിക്കണം; കേരളാ കോണ്‍ഗ്രസ്

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയില്‍ കുടിവെള്ള പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര: പേരാമ്പ്രയില്‍ കുടിവെള്ള പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.

പേരാമ്പ്രയിലെ പത്ത് പഞ്ചായത്തുകളിലെയും പൊതുജനങ്ങളും സ്ഥാപന ഉടമകളും ശുദ്ധ ജല പരിശോധനക്കായി അതാത് പ്രദേശങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എടുത്ത് നല്‍കുന്ന സാമ്പിളുകളുമായി പെരുവണ്ണാമൂഴിയിലെ വാട്ടര്‍ അതോറിറ്റിയുടെ ഓഫീസില്‍ കൊണ്ടു പോയി കൊടുക്കുകയാണ് ചെയ്യുന്നതെന്നും പെരുവണ്ണാമൂഴിയില്‍ നിന്നും ഈ സാമ്പിളുകള്‍ വടകരയോ, കോഴിക്കോടോ ഉള്ള ലാബുകളിലേക്ക് അയച്ചു കൊടുത്ത് പരിശോധന ഫലത്തിന് വേണ്ടി ദിവസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളതെന്നും അവര്‍ പറഞ്ഞു.

മാത്രവുമല്ല പരിശോധന നിരക്കുകള്‍ ഇപ്പോള്‍ മൂന്ന് മുതല്‍ ആറ് ഇരട്ടി വരെ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ വര്‍ദ്ധിപ്പിച്ച അമിത ചാര്‍ജ് പിന്‍വലിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു.

കേരളാ കോണ്‍ഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം രാജീവ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് വാളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി ചന്ദ്രന്‍, നാസര്‍ മുളിയങ്ങല്‍, ടി.എന്‍.കെ കല്ലൂര്‍, കെ.എം ഗോപാലന്‍, ചന്ദ്രന്‍ നാളൂര്‍, ഹമീദ് ആയിലാണ്ടി, കെ.സി റഷീദ്, കെ.കെ മണി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324058/kerala-congress-should-establish-a-drinking-water-testing-center-in-perambra)