---
title: "സ്‌കൂള്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് "
english_title: "School safety awareness class at velliyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324060/school-safety-awareness-class-at-velliyur"
published_at: "2025-11-03T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69083d50efdf5_fgwq.JPG"
keywords: []
---

# സ്‌കൂള്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് 

> **Lead Summary:** പേരാമ്പ്ര: സലഫികോളെജ് മോപ്പയ്യൂര്‍ ടീച്ചര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ബാലുശ്ശേരി കെഇടി കോളെജ് ഓഫ് ടീച്ചര്‍ എജുക്കേഷനും ചേര്‍ന്ന് വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ്കാവില്‍ ക്ലാസ് നയിച്ചു.

## Article Content

പേരാമ്പ്ര: സലഫികോളെജ് മോപ്പയ്യൂര്‍ ടീച്ചര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ബാലുശ്ശേരി കെഇടി കോളെജ് ഓഫ് ടീച്ചര്‍ എജുക്കേഷനും ചേര്‍ന്ന് വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ്കാവില്‍ ക്ലാസ് നയിച്ചു.

അപകടരഹിതമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിത്യ ജീവിതത്തിന്റെ ഭാഗമാക്കേണ്ടുന്ന സുരക്ഷാ ശീലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. അഗ്‌നിബാധ പ്രതിരോധത്തിനായി സ്‌കൂളുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കി.

ഗ്യാസ് ലീക്ക് അപകടങ്ങളുടെ മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമാകുന്ന സിപിആര്‍ നല്‍കുന്നതിലും പരിശീലനം കൊടുത്തു.

ഷാഹിദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ പ്രധാനധ്യാപിക ടി.കെ സനിത അധ്യക്ഷത വഹിച്ചു. അളകനന്ദ, അഞ്ജലി, ശരണ്യ, ഷാന, ഐശ്വര്യ എന്നിവര്‍ കോഡിനേറ്റര്‍മാരായ പരിപാടിയില്‍ എസ് അര്‍ജുന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324060/school-safety-awareness-class-at-velliyur)