---
title: "പൈതോത്ത് യുവധാര തുറശ്ശേരിക്കണ്ടി റോഡ് നാടിന് സമര്‍പ്പിച്ചു"
english_title: "Paithoth Yuvadhara dedicated the Thurasserikandi road to the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324096/paithoth-yuvadhara-dedicated-the-thurasserikandi-road-to-the-nation"
published_at: "2025-11-03T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69085ca6b969f_road.jpg"
keywords: []
---

# പൈതോത്ത് യുവധാര തുറശ്ശേരിക്കണ്ടി റോഡ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **പേരാമ്പ്ര **: പൈതോത്ത് യുവധാര തുറശ്ശേരിക്കണ്ടി റോഡ് നാടിന് സമര്‍പ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കൂത്താളി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുവധാര തുറശ്ശേരിക്കണ്ടി റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.

## Article Content

**പേരാമ്പ്ര **: പൈതോത്ത് യുവധാര തുറശ്ശേരിക്കണ്ടി റോഡ് നാടിന് സമര്‍പ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കൂത്താളി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുവധാര തുറശ്ശേരിക്കണ്ടി റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.

റോഡിന്റെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി സജീഷിനെ ആദരിച്ചു.

വൈസ് പ്രസിഡണ്ട് വി.എം അനൂപ് കുമാര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. നളിനി, യുവധാര ഗ്രന്ഥാലയം പ്രസിഡന്റ് പി. കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം കെ.പി സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ അനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324096/paithoth-yuvadhara-dedicated-the-thurasserikandi-road-to-the-nation)