---
title: " എന്‍.ഇ.പി വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ദരിദ്രരെ പുറത്താക്കാനുള്ള ആസൂത്രിത പദ്ധതിയെന്ന് ഡോ കെ.എന്‍. അജോയ്കുമാര്‍"
english_title: "Dr. K.N. Ajoykumar says NEP is a deliberate plan to expel the poor from the education sector"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324116/dr-kn-ajoykumar-says-nep-is-a-deliberate-plan-to-expel-the-poor-from-the-education-sector"
published_at: "2025-11-03T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908750731fe6_aaaaaaaaaqw.JPG"
keywords: []
---

#  എന്‍.ഇ.പി വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ദരിദ്രരെ പുറത്താക്കാനുള്ള ആസൂത്രിത പദ്ധതിയെന്ന് ഡോ കെ.എന്‍. അജോയ്കുമാര്‍

> **Lead Summary:** **കോഴിക്കോട്: **ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കാവിവല്‍ക്കരണവും, വാണിജ്യവല്‍ക്കരണവും ലക്ഷ്യം വെക്കുന്ന പിഎംശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചതില്‍ പ്രതിഷേധിച്ച് ക്വിറ്റ് പി എം ശ്രീ ക്യാമ്പയിന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്: **ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കാവിവല്‍ക്കരണവും, വാണിജ്യവല്‍ക്കരണവും ലക്ഷ്യം വെക്കുന്ന പിഎംശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചതില്‍ പ്രതിഷേധിച്ച് ക്വിറ്റ് പി എം ശ്രീ ക്യാമ്പയിന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

കോഴിക്കോട് എസ്‌കെ പ്രതിമക്ക് സമീപം നടന്ന പരിപാടി ഡോ. കെ എന്‍. അജോയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ കോര്‍പറേറ്റ് വല്‍കരണവും വര്‍ഗീയവല്‍കരണവും നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിലും പി.എം ശ്രീ പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും വിദ്വാഭ്യാസ രംഗത്ത് നിന്ന് സാധാരണക്കാരെ പുറത്താക്കുന്ന എക്‌സിറ്റ് - എന്‍ട്രി പരിപാടികളിലൂടെയാണ് ഇത് അവതരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക വിഭ്യാഭ്യാസം മുതല്‍ ഗവേഷണ മേഖല വരെ തുടര്‍ച്ചയായി നിലനില്‍ക്കുന്ന ആസുത്രണമാണ് എന്‍.ഇ.പി യിലൂടെ കേന്ദ്ര ഗവര്‍മെന്റ് തങ്ങളുടെ കാവിവല്‍ക്കരണം ഉള്‍ചേര്‍ത്തു കൊണ്ട് നടപ്പിലാക്കുന്നതെന്നും ദരിദ്രരെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറത്താക്കുന്നതിന് വിദ്യാഭ്യാസ പദ്ധതിയില്‍ തന്നെ സിദ്ധാന്തം ചമക്കുന്ന കോര്‍പ്പറേറ്റ് ആസൂത്രണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.കെ. പ്രിയേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സേവ് എഡുക്കേഷന്‍ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എം. ജ്യോതി രാജ്, വിജയരാഘവന്‍ ചേലിയ, കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ വി.എ. ബാലകൃഷ്ണന്‍, പി.ടി. ഹരിദാസ്, രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എം. ശ്രീകുമാര്‍, കെ.പി.ചന്ദ്രന്‍, വേണുഗോപാല്‍ കുനിയില്‍,എം.പ്രേമ, എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324116/dr-kn-ajoykumar-says-nep-is-a-deliberate-plan-to-expel-the-poor-from-the-education-sector)