---
title: "മേപ്പയ്യൂരില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി"
english_title: "Free eye check-up camp held in Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324127/free-eye-check-up-camp-held-in-meppayyur"
published_at: "2025-11-03T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69087c69f3512_camb.JPG"
keywords: []
---

# മേപ്പയ്യൂരില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍:** സംയുക്ത മോട്ടോര്‍ തൊഴിലാളികളുടെ കോര്‍ഡിനേഷന്‍ മേപ്പയ്യൂര്‍ ഇ ട്രസ്റ്റ് ഐ കെയര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** സംയുക്ത മോട്ടോര്‍ തൊഴിലാളികളുടെ കോര്‍ഡിനേഷന്‍ മേപ്പയ്യൂര്‍ ഇ ട്രസ്റ്റ് ഐ കെയര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി വിനോദന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം റാബിയ എടത്തിക്കണ്ടി, മുജീബ് കോമത്ത്, അന്‍സിഫ് കല്ലേരി, കെ.കെ ഷിജു, സഞ്ജയ് കൊഴുക്കല്ലൂര്‍, ബാബുരാജ് പുളിക്കൂല്‍, കെ.പി രജനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

നേത്ര വിഭാഗം ഡോക്ടര്‍മാരായ സി.എസ്. അഞ്ജു, ക്രിസ് മാത്യു കോശി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324127/free-eye-check-up-camp-held-in-meppayyur)