---
title: "കൈരളിയില്‍ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "A safety awareness class was organized in Kairali."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324152/a-safety-awareness-class-was-organized-in-kairali"
published_at: "2025-11-03T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690899130b3c1_road.JPG"
keywords: []
---

# കൈരളിയില്‍ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: ** കൈരളി വൊക്കേഷണല്‍ ടെയിനിംഗ് കോളേജിലെ നഴ്‌സിംഗ് വിഭാഗം വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: ** കൈരളി വൊക്കേഷണല്‍ ടെയിനിംഗ് കോളേജിലെ നഴ്‌സിംഗ് വിഭാഗം വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡി.എസ് വിനോദ് ക്ലാസ് നയിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളും, പ്രഥമ ശുശ്രൂഷാരീതികളും വിശദമായി അവതരിപ്പിച്ചു.

അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സി.പി.ആര്‍ ടെയിനിംഗ് ട്രാന്‍സ്ഫര്‍ ഓഫ് പേഷ്യന്റ്‌സ്, ഗ്യാസ് ലീക്ക് അപകടങ്ങളിലെടുക്കേണ്ട മുന്‍കരുതല്‍, മാര്‍ഗ്ഗങ്ങളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും, ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം, കൂടാതെ പലവിധ ഫസ്റ്റ് എയ്ഡുകളും കുട്ടികള്‍ക്ക്പ്രയോജനകരമായ രീതിയില്‍ ക്ലാസെടുത്തു.

ഷാന അശ്വനി, വിസ്മയ, അനുശ്രീ എന്നിവര്‍ സമോണ്‍സ്‌ട്രേഷനില്‍ പങ്കാളികളായി. ടി.പി. സുജിത, എസ്.അനുശ്രീ, പി. അനുഷ, തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. സെന്റര്‍ ഡയറക്ടര്‍ സുനിത ഐ സ്വാഗതം പറഞ്ഞ ചടങ്ങിന് വി.എം ആദിത്യ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324152/a-safety-awareness-class-was-organized-in-kairali)