---
title: "മലയാള ഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു"
english_title: "Malayalam Language Day celebrated appropriately"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324276/malayalam-language-day-celebrated-appropriately"
published_at: "2025-11-04T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909b2b4ee2a3_malaya.jpg"
keywords: []
---

# മലയാള ഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു

> **Lead Summary:** **പട്ടാണിപ്പാറ:** നവീന ഗ്രന്ഥശാല ആന്റ് തീയേറ്റേഴ്‌സ് പട്ടാണിപ്പാറ മലയാള ഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു. അധ്യാപകനും എഴുത്തുകാരനുമായ വേണുഗോപാല്‍ പേരാമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.എം. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. എ.കെ. മോഹനന്‍ മലയാള ഭാഷയുടെ ഇന്നലെകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

## Article Content

**പട്ടാണിപ്പാറ:** നവീന ഗ്രന്ഥശാല ആന്റ് തീയേറ്റേഴ്‌സ് പട്ടാണിപ്പാറ മലയാള ഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു. അധ്യാപകനും എഴുത്തുകാരനുമായ വേണുഗോപാല്‍ പേരാമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.എം. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. എ.കെ. മോഹനന്‍ മലയാള ഭാഷയുടെ ഇന്നലെകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി. രാമനാരായണന്‍, ഇ വിജയരാഘവന്‍, ശ്രീധരന്‍ പട്ടാണിപ്പാറ , മുരളീധരന്‍ പന്തിരിക്കര, സുനില്‍ കെ കായണ്ണ, സുഹൈല്‍ പട്ടാണിപ്പാറ, കെ.കെ ലീല, കെ.പി. ലത തുടങ്ങിയവര്‍ സംസാരിച്ചു. വി.എന്‍. വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷാജന്‍ മാത്യു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324276/malayalam-language-day-celebrated-appropriately)