---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളും, സാംസ്‌ക്കാരിക നിലയം ലൈബ്രറി ആന്റ് റീഡിങ് റൂമും ഉദ്ഘാടനവും ചെയ്തു"
english_title: "Changaroth Grama Panchayat inaugurated the renovated meeting hall and the cultural center library and reading room."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324296/changaroth-grama-panchayat-inaugurated-the-renovated-meeting-hall-and-the-cultural-center-library-and-reading-room"
published_at: "2025-11-04T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909cf11cfc61_saaal.JPG"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളും, സാംസ്‌ക്കാരിക നിലയം ലൈബ്രറി ആന്റ് റീഡിങ് റൂമും ഉദ്ഘാടനവും ചെയ്തു

> **Lead Summary:** **കടിയങ്ങാട്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളും, സിഎച്ച് മുഹമ്മദ് കോയ സാംസ്‌ക്കാരിക നിലയം ലൈബ്രറി ആന്റ് റീഡിങ് റൂമും ഉദ്ഘാടനവും ചെയ്തു. ടി.പി. രാമകൃഷ്ണ്ണന്‍ എം.എല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**കടിയങ്ങാട്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളും, സിഎച്ച് മുഹമ്മദ് കോയ സാംസ്‌ക്കാരിക നിലയം ലൈബ്രറി ആന്റ് റീഡിങ് റൂമും ഉദ്ഘാടനവും ചെയ്തു. ടി.പി. രാമകൃഷ്ണ്ണന്‍ എം.എല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വോങ്ങേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പരിഷ്‌കരിച്ച ജൈവ വൈവിധ്യ രജിസ്‌റിന്റെ പ്രകാശനവും നടന്നു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ടി.പി. റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍

സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എം. അരവിന്ദാക്ഷന്‍, ടി.കെ.ശൈലജ, പാളയാട്ട് ബഷീര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെഡ്.എ സല്‍മാന്‍, ഇടി.സരീഷ് , രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സി.വി.രജീഷ്, ഒ.ടി രാജന്‍, ശ്രീനി മനത്താനത്ത്, മൂസ കോത്തമ്പ്ര, ആസൂതണ സമിതി ഉപാധ്യക്ഷന്‍ കെ.വി.കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് സെക്രട്ടറി കെ. ശീതള തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324296/changaroth-grama-panchayat-inaugurated-the-renovated-meeting-hall-and-the-cultural-center-library-and-reading-room)