---
title: "കെഎസ്എസ് പിഎ ചങ്ങരോത്ത് മണ്ഡലം സമ്മേളനം  സംഘടിപ്പിച്ചു"
english_title: "KSSPA Changarothpanchayath kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324300/ksspa-changaroth-constituency-meeting-held"
published_at: "2025-11-04T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909d58d705c0_cong.jpg"
keywords: []
---

# കെഎസ്എസ് പിഎ ചങ്ങരോത്ത് മണ്ഡലം സമ്മേളനം  സംഘടിപ്പിച്ചു

> **Lead Summary:** കല്ലൂര്‍** : **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചങ്ങരോത്ത് മണ്ഡലം സമ്മേളനം നടന്നു. ശമ്പള പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

കല്ലൂര്‍** : **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചങ്ങരോത്ത് മണ്ഡലം സമ്മേളനം നടന്നു. ശമ്പള പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കല്ലൂരില്‍ വെച്ച് നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ മധുകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി സെക്രട്ടറി ഇ.വി രാമചന്ദ്രന്‍, കെഎസ്എസ്പിഎ നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കെ ബാലന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി ഇബ്രാഹിം, വിനോദന്‍ കല്ലൂര്‍, വി കണാരന്‍, പി.എം രവീന്ദ്രന്‍, ഇ.എം പത്മിനി, ഇ.വി ശങ്കരന്‍, മഹിമ രാഘവന്‍ നായര്‍, പി.ടി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.കെ ദാമോദരന്‍ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം സ്റ്റേറ്റ് കൗണ്‍സിലര്‍ സി.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. പി രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. സി അജിത്ത് കുമാര്‍, കെ.എം ഗോപാലന്‍, സി അനിത തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.കെ അബ്ദുറഹ്‌മാന്‍ പ്രസിഡന്റ്, എം.കെ ദാമോദരന്‍, സെക്രട്ടറി രാജന്‍ കങ്കാടത്ത് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324300/ksspa-changaroth-constituency-meeting-held)