---
title: "വയലില്‍ മണ്ണും മാലിന്യവും നിക്ഷേപിച്ചത് നാട്ടുകാര്‍ തടഞ്ഞു"
english_title: "Locals prevented soil and waste from being dumped in the field"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324311/locals-prevented-soil-and-waste-from-being-dumped-in-the-field"
published_at: "2025-11-04T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909dd4a8a1d8_saaal.JPG"
keywords: []
---

# വയലില്‍ മണ്ണും മാലിന്യവും നിക്ഷേപിച്ചത് നാട്ടുകാര്‍ തടഞ്ഞു

> **Lead Summary:** **പേരാമ്പ്ര : **വയലില്‍ മണ്ണും മാലിന്യവും നിക്ഷേപിച്ചത് നാട്ടുകാര്‍ തടഞ്ഞു. പേരാമ്പ്ര പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന തരിശ് നിലത്താണ് മാലിന്യ നിക്ഷേപം നടത്തിയത്. മലബാര്‍ ഗോള്‍ഡിന് പിന്‍വശത്ത് ബൈപ്പാസിനോട് ചേര്‍ന്ന തിരുവോത്ത് താഴെ കുനിയിലാണ് മാലിന്യ നിക്ഷേപിച്ചത്.

## Article Content

**പേരാമ്പ്ര : **വയലില്‍ മണ്ണും മാലിന്യവും നിക്ഷേപിച്ചത് നാട്ടുകാര്‍ തടഞ്ഞു. പേരാമ്പ്ര പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന തരിശ് നിലത്താണ് മാലിന്യ നിക്ഷേപം നടത്തിയത്. മലബാര്‍ ഗോള്‍ഡിന് പിന്‍വശത്ത് ബൈപ്പാസിനോട് ചേര്‍ന്ന തിരുവോത്ത് താഴെ കുനിയിലാണ് മാലിന്യ നിക്ഷേപിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ നിന്ന് ലോഡ് കണക്കിന് മാലിന്യം ഇവിടെ എത്തിച്ച് അതിന് മുകളില്‍ മണ്ണിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് മുകളില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ച് മണ്ണിടാനുള്ള നീക്കമാണ് ഇന്നലെ രാത്രി നാട്ടുകാര്‍ തടഞ്ഞത്.

ഗ്രാമപഞ്ചായത്തുകള്‍ ഹരിത കര്‍മ്മസേനയെ നിയോഗിച്ച് വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയ സംസ്‌ക്കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം സംവിധാനങ്ങളോട് സഹകരിക്കാതെ പൊതു ഇടങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും, എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്യാനാവശ്യമായ നടപടി ഉണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324311/locals-prevented-soil-and-waste-from-being-dumped-in-the-field)