---
title: "തെക്കേലത്ത് - പൊയില്‍ താഴ റോഡ് ഉദ്ഘാടനം "
english_title: "Thekkalam - Poyil Thazhath road inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324316/thekkalam-poyil-thazhath-road-inaugurated"
published_at: "2025-11-04T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909e11a6e209_ASD.jpg"
keywords: []
---

# തെക്കേലത്ത് - പൊയില്‍ താഴ റോഡ് ഉദ്ഘാടനം 

> **Lead Summary:** **നൊച്ചാട് : **തെക്കേലത്ത് - പൊയില്‍ താഴ റോഡ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

## Article Content

**നൊച്ചാട് : **തെക്കേലത്ത് - പൊയില്‍ താഴ റോഡ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു.

മുന്‍ പ്രസിഡണ്ട് കെ.കെ രാജന്‍, എം.എം. ജിജേഷ്, ബാലന്‍ കുളങ്ങര, കെ.കെ. മൂസ്സ, ടി. നിതേഷ്, ജിതേഷ്, വി.കെ. രമണി തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം ശോഭന വൈശാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.രാഘവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324316/thekkalam-poyil-thazhath-road-inaugurated)