---
title: "നവീകരിച്ച പി.സി കുഞ്ഞിക്കണ്ണന്‍ സ്മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം "
english_title: "Inauguration of P.C. Kunjikannan Memorial Cultural Center at panthirikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324421/inauguration-of-pc-kunjikannan-memorial-cultural-center-at-panthirikkara"
published_at: "2025-11-05T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690af41208c07_sawq.jpg"
keywords: []
---

# നവീകരിച്ച പി.സി കുഞ്ഞിക്കണ്ണന്‍ സ്മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം 

> **Lead Summary:** **പന്തിരിക്കര :** നവീകരിച്ച പി.സി കുഞ്ഞിക്കണ്ണന്‍ സ്മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2024 - 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തി നടത്തിയത്. പന്തിരിക്കരയില്‍ സാംസ്‌കാരിക നിലയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നാടിന് സമര്‍പ്പിച്ചു.

## Article Content

**പന്തിരിക്കര :** നവീകരിച്ച പി.സി കുഞ്ഞിക്കണ്ണന്‍ സ്മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2024 - 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തി നടത്തിയത്. പന്തിരിക്കരയില്‍ സാംസ്‌കാരിക നിലയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നാടിന് സമര്‍പ്പിച്ചു.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി.കെ പ്രകാശിനി, വി.കെ സത്യന്‍, ജോര്‍ജ്ജ് തോമസ്, രജില ജോബി തുടങ്ങിയവര്‍ സംസാരിച്ചു. പി.സി ലെനിന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ. പ്രമീള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324421/inauguration-of-pc-kunjikannan-memorial-cultural-center-at-panthirikkara)