---
title: "പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം "
english_title: "Primary Health Center building inaugurated at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324435/primary-health-center-building-inaugurated-at-chakkittapara"
published_at: "2025-11-05T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b008d590f3_kkkkkkkkkkkkkk.jpg"
keywords: []
---

# പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം 

> **Lead Summary:** ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി 1.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ടി പി രാമകൃഷ്ണന്‍ എംഎല്‍എ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു.

## Article Content

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി 1.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ടി പി രാമകൃഷ്ണന്‍ എംഎല്‍എ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ സി.കെ വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, വാര്‍ഡ് അംഗം എം.എം പ്രദീപന്‍, കെ.എ ജോസ്‌കുട്ടി, ലൈസ ജോര്‍ജ്, ആലീസ് പുതിയേടത്ത്, വിനിഷ ദിനേശന്‍, വിനീത മനോജ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ, പി.സി സുരാജന്‍, നടേരി ബാലകൃഷ്ണന്‍, ബിജു ചെറുവത്തൂര്‍, ബോബി അഗസ്റ്റിന്‍, ആവള ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് റിലേഷന്‍ ഓഫീസര്‍ എന്‍ സിഗ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324435/primary-health-center-building-inaugurated-at-chakkittapara)