---
title: "കൂത്താളി സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയതായി പരാതി"
english_title: "Complaint of a car being driven into students on the Koothali school grounds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324490/complaint-of-a-car-being-driven-into-students-on-the-koothali-school-grounds"
published_at: "2025-11-05T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b45d8983a8_sar.JPG"
keywords: []
---

# കൂത്താളി സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയതായി പരാതി

> **Lead Summary:** പേരാമ്പ്ര : കൂത്താളി സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയതായി പരാതി. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെടാതെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാര്‍ വരുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.

## Article Content

പേരാമ്പ്ര : കൂത്താളി സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയതായി പരാതി. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെടാതെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാര്‍ വരുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.

മനപൂര്‍വ്വം തങ്ങള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയത് പോലെയാണ് തോന്നിയതെന്നും നാല് വശത്തും കൂളിംങ് ഒട്ടിച്ചിരുന്നതിനാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ മനസിലായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും കെഎല്‍ 18 വടകര രജിസ്‌ട്രേഷനിലുള്ള കറാണ് എന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324490/complaint-of-a-car-being-driven-into-students-on-the-koothali-school-grounds)