---
title: "പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു"
english_title: "The curtain has risen for the Perambra Sub-District Arts Festival."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324531/the-curtain-has-risen-for-the-perambra-sub-district-arts-festival"
published_at: "2025-11-05T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b8c238bf1d_saaal.JPG"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

> **Lead Summary:** **നടുവണ്ണൂര്‍: **പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നടുവണ്ണൂരില്‍ തുടക്കമായി. പതിനൊന്ന് വേദികളിലായി വിവിധ മത്സരങ്ങള്‍ അരങ്ങേറി.

## Article Content

**നടുവണ്ണൂര്‍: **പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നടുവണ്ണൂരില്‍ തുടക്കമായി. പതിനൊന്ന് വേദികളിലായി വിവിധ മത്സരങ്ങള്‍ അരങ്ങേറി.

വേദിയില്‍ എത്തിച്ചേര്‍ന്ന വിശിഷ്ട വ്യക്തികള്‍ക്ക് റിസപ്ഷന്‍ കമ്മറ്റി മഹാത്മാഗാന്ധിയുടെ ഫോട്ടോ ഫ്രെയിം നല്‍കി കൊണ്ടാണ് അതിഥികളെ സ്വീകരിച്ചത്. വൈകിട്ട് 5മണിക്ക് പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം ബാലുശ്ശേരി എംഎല്‍എ അഡ്വ: കെ.എം സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു.

നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തി പിടിക്കുന്ന നമ്മുടെ രാജ്യത്ത് നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണെന്നും,പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനെതിരെ പോരാടാന്‍ കഴിയട്ടെയെന്നും, മതനിരപേക്ഷ അവബോധം സ്യഷ്ടിക്കുന്നതില്‍ ഇത്തരം കലോല്‍സവങ്ങള്‍ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് പേരാമ്പ്ര എഇഒ കെ.വി പ്രമോദ് സ്‌കൂള്‍ കലോത്സവ ലോഗോ തയ്യാറാക്കിയ മുഹമ്മദ് ഷാഫിക്കും,സ്വാഗത ഗാനം സംഗിത സംവിധാനം നിര്‍വഹിച്ച കവിയും ഗാനരചയിതാവുമായ രമേശ് കാവിലിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശിയും ഉപഹാരം നല്‍കി ആദരിച്ചു.

ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ അബ്ദുള്‍ ഹക്കിം, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി സുരേന്ദ്രന്‍, ജില്ലാപഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ജലീല്‍, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം സജീവന്‍ മക്കാട്ട്, പേരാമ്പ്ര ബിപിസി കെ.ഷാജിമ, ബാലുശ്ശേരി ബിപിസി സി.ഷീബ, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവണ്ണൂര്‍ പ്രധാന അധ്യാപകന്‍ നിഷിദ് , ഫെസ്റ്റിഫല്‍ കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ആബിദ പുതുശ്ശേരി, കണ്‍വീനര്‍ കെ സജീവന്‍, പി ടി എ പ്രസിഡണ്ട് സത്യന്‍ കുളിയാപ്പൊയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജിജിഷ് മോന്‍, എ.പി ഷാജി, ഖാസിം പുതുക്കുടി, അഷറഫ് പുതിയപ്പുറം, സജീവന്‍ നാഗത്ത്,വി.കെ

വസന്ത കുമാര്‍, ടി.പക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.കെ ഷാമിനി സ്വാഗതം പറഞ്ഞ ചടങ്ങിന് ജിജോയ് ആവള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324531/the-curtain-has-risen-for-the-perambra-sub-district-arts-festival)