---
title: "കന്നാട്ടി കളി സ്ഥലം രേഖ കൈമാറ്റം"
english_title: "Kannatti playground deed transfer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324533/kannatti-playground-deed-transfer"
published_at: "2025-11-06T01:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ba80b48609_qweaa.JPG"
keywords: []
---

# കന്നാട്ടി കളി സ്ഥലം രേഖ കൈമാറ്റം

> **Lead Summary:** **പാലേരി : **നാടിന്റെ ബാല്യത്തിന് കളിച്ചു വളരുന്നതിനായി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കന്നാട്ടിയില്‍ ജനകീയ കൂട്ടായ്മയില്‍ വാങ്ങിയ കളി സ്ഥലത്തിന്റെ രേഖ കൈമാറി. കന്നാട്ടി കളി സ്ഥലത്ത് നടന്ന ചടങ്ങില്‍ വരപ്പുറത്ത് ശങ്കരനില്‍ നിന്നും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ രേഖ ഏറ്റുവാങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

## Article Content

**പാലേരി : **നാടിന്റെ ബാല്യത്തിന് കളിച്ചു വളരുന്നതിനായി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കന്നാട്ടിയില്‍ ജനകീയ കൂട്ടായ്മയില്‍ വാങ്ങിയ കളി സ്ഥലത്തിന്റെ രേഖ കൈമാറി. കന്നാട്ടി കളി സ്ഥലത്ത് നടന്ന ചടങ്ങില്‍ വരപ്പുറത്ത് ശങ്കരനില്‍ നിന്നും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ രേഖ ഏറ്റുവാങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

എന്‍.പി. സത്യവതി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. സി.വി. രജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കളിക്കളം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എന്‍.പി സത്യവതിക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, എം അരവിന്ദാഷന്‍, പാളയാട്ട് ബഷീര്‍, കെ.വി. അശോകന്‍, എന്‍.പി. ജാനു, കെ.വി. കുഞ്ഞിക്കണ്ണന്‍, എന്‍.പി. വിജയന്‍, ഒ.ടി. രാജന്‍, പ്രകാശന്‍ കന്നാട്ടി, പി.സി. സതീഷ്, ശ്രീനി മനത്താനത്ത്, സുരേന്ദ്രന്‍ പാലേരി, പപ്പന്‍ കന്നാട്ടി, തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324533/kannatti-playground-deed-transfer)